കരിമ്പന,മണ്ണ്, ഓർക്കിഡ്…കൃഷി അറിവുകളുമായി പുസ്തകങ്ങൾ
കരിമ്പന, മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ, ഓർക്കിഡ്…. കർഷകർക്കും ഉദ്യാനപ്രേമികൾക്കും ഉപകരിക്കുന്ന മൂന്ന് പുസ്തകങ്ങൾ. കൃഷിമേഖലയുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ സൃഷ്ടിയായതിനാൽ കർഷകർഷക്ക് ഏറെ ഉപയോഗപ്പെടുന്ന പ്രയോഗിക കാര്യങ്ങൾ പുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കരിമ്പന
എം.പി.അയ്യപ്പദാസ്
അരനൂറ്റാണ്ട് മുമ്പുവരെ വലിയൊരു ജനവിഭാഗത്തിൻ്റെ
ജീവനോപാധിയായിരുന്നു കരിമ്പനകൾ.എന്നാൽ പല കാരണങ്ങൾ
കൊണ്ടും കരിമ്പന നാട്ടിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കു
അക്കാനി(പനം നീര), കരുപ്പെട്ടി, പനംകൽക്കണ്ടം, പനയോല തുടങ്ങി കരിമ്പന തരുന്ന വിഭവങ്ങൾ
ഏറെയാണ്. ഇതിൻ്റെ തടി ഫർണിച്ചറുകൾക്ക് ഉപയോഗിക്കുമ്പോൾ പനയോല കുട്ടകളും വട്ടികളും മറ്റ് കരകൗശല വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. കരിമ്പനയുടെ ചരിത്രവും ഇതുമായി ബന്ധപ്പെട്ട ഉല്പന്ന നിർമ്മാണവും വിവരിക്കുന്ന പുസ്തകമാണിത്.
പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വില: 60 രൂപ.
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
ആർ.വിണാറാണി
ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനാധാരമാണ് മണ്ണ്. അനശ്വരമായ ഒരു അക്ഷയപാത്രം. കോടാനുകോടി സൂഷ്മജീവികൾ വസിക്കുന്ന ജീവൻ്റെപറുദീസയായ മണ്ണാണ് മാനവരാശി നേടിയ
എല്ലാ പുരോഗതികളുടേയും അടിത്തറ. മണ്ണിൻ്റെ പ്രധാന്യം, കൃഷി രീതികൾ, മണ്ണു സംരക്ഷണത്തിൻ്റെ ആവശ്യകത ജൈവ വളങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. ജൈവവളങ്ങളുടെ പ്രസക് തി എന്ന അധ്യായത്തിൽ കമ്പോസ്റ്റ്
നിർമ്മാണം, പിണ്ണാക്ക് വളങ്ങൾ, പച്ചില വളച്ചെടികൾ, ചകിരിച്ചോറ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, വെർമി വാഷ് എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. ജൈവവളക്കൂട്ടുകളായ വളച്ചായ, പഞ്ചഗവ്യം, ജീവാമൃതം, ഘനജീവാമൃതം, ദശഗവ്യ എന്നിവയുടെ നിർമാണത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്.
പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
വില : 90 രൂപ
ഓർക്കിഡ്
സുരേഷ് മുതുകുളം
പുഷ്പ ലോകത്തെ മിന്നും താരങ്ങളാണ് ഓർക്കിഡ് പൂക്കൾ. രൂപഭംഗിയും പൂവിതളുകളുടെ സവിശേഷ ക്രമീകരണവും ദീർഘനാൾ വാടാതിരിക്കുന്നതുമാണ് ഇവയെ പുഷ്പ സാമ്രാജ്യത്തിലെ റാണിമാരാക്കി
മാറ്റുന്നത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് വളരെ അനുയോജ്യമാണ്. വളർത്താൻ കുറച്ചു സ്ഥലം മതിയെന്നതും വിപണിയിലെ ആകർഷകമായ വിലയുമാണ് ഇതിൻ്റെ മേന്മ. ഓർക്കിഡ് കൃഷി ഒരു തൊഴിലായി ഏറ്റെടുത്തവർ ഏറെയാണ്. ഓർക്കിഡ്
എങ്ങിനെ നടാം, ഇനങ്ങൾ, വംശവർധന, പരിപാലനം, പൂക്കളുടെ വിപണി, വിജയകഥകൾ എന്നിവ പുസ്തകത്തിൽ വിവിധ അധ്യായങ്ങളിലായി വിശദീകരിച്ചിരിക്കുന്നു.
പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
വില : 50 രൂപ