പാള കൊണ്ടു തയ്യാറാക്കാം പ്രകൃതി സൗഹൃദ ഗ്രോബാഗ്

വീണാറാണി. ആർ

പ്ലാസ്റ്റിക് നിരോധനം ഏത് സമയത്തും നമ്മുടെ സ്വന്തം ഗ്രോ ബാഗിൽ പിടി മുറുക്കും. വെയിലുള്ള സ്ഥലം എവിടെയാണെങ്കിലും പച്ചക്കറിയും മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യാമെന്നതാണ് ഗ്രോ ബാഗിന്റെ മേന്മ. എന്നാൽ വർഷം കഴിയുമ്പോൾ ഗ്രോബാഗ് കീറാൻ തുടങ്ങും.

കവുങ്ങിൻ പാള കൊണ്ടുള്ള ഗ്രോബാഗ്

കാർഷിക മേഖലയിലെ അടുത്ത പരിസ്ഥിതി പ്രശ്നം ഗ്രോ ബാഗ് കാരണമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനൊരു പരിഹാരമാണ് കവുങ്ങിൻ പാള കൊണ്ടുള്ള ഗ്രോബാഗ് .നമ്മുടെ പ്രദേശത്ത് ധാരാളമായി ലഭ്യമായ പാള പലപ്പോഴും കാര്യമായി ഉപയോഗിക്കാറില്ല.

ഇത് പാഴായി പോവുകയാണ്. ഒരു ചെലവുമില്ലാതെ ഇതുകൊണ്ട്‌ ഗ്രോബാഗ് തയ്യാറാക്കാം.ഇത് രണ്ടു വർഷം വരെ ഉപയോഗിക്കാം. ഒരു പാള വെച്ചും രണ്ടു പാള വെച്ചും ഗ്രോ ബാഗു ണ്ടാക്കാം. നല്ല നീളവും വീതിയുമുണ്ടെങ്കിൽ ഒരു പാള മതി. രണ്ടു പാള വെച്ച് ഗ്രോ ബാഗു ണ്ടാക്കുന്നതാണ് പച്ചക്കറി കൃഷിക്ക് അനുയോജ്യം; ഒപ്പം തയ്യാറാക്കാൻ  എളുപ്പവും.

പാളയുടെ രണ്ടറ്റവും മുറിച്ചെടുക്കുന്നതാണ് ഗ്രോബാഗ് തയ്യാ റാക്കുന്നതിന്റെ ആദ്യ ഘട്ടം. രണ്ട് പാളയും തറയിൽ വിലങ്ങനെ വെക്കുക. നീളം രണ്ടു പാളയ്ക്കും ഒരേ പോലെയായിരിക്കണം. മുറിച്ചു മാറിയ പാളയരി കുകൾ  നീളത്തിൽ മുറിച്ചെടുത്താൽ പാളകളെ വെച്ച് തുന്നിക്കെട്ടാനുള്ള നൂലായി. 

പാളയരികിൽ കത്രിക വെച്ച് ചെറിയ ദ്വാരമിട്ട് പാള നൂൽ കൊണ്ട് കൂട്ടി കെട്ടിയാൽ പാള ഗ്രോ ബാഗ് തയ്യാർമണ്ണും ചാണക പൊടിയും നിറച്ച് പച്ചക്കറിയും മഞ്ഞളും ഇഞ്ചിയും നടാം.

കാസർകോട് കൊളത്തൂരിലെ ശ്രീവിദ്യ രണ്ട് വർഷമായി സ്വന്തമായി തയ്യാറാക്കിയ പാള ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നു. പാള ഗ്രോ ബാഗിൽ തുള്ളി നന കൂടി നൽകാൻ സാധിച്ചാൽ ഉൽപാദനം ഇരട്ടിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *