ജലവിഭവ വികസന കേന്ദ്രം ശാസ്ത്ര എഴുത്തുകാരെ ആദരിച്ചു

കോഴിക്കോട് ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം.) ശാസ്ത്ര എഴുത്തുകാരെ ആദരിച്ചു. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായുള്ള ‘വിജ്ഞാൻ സർവ്വത്ര പൂജ്യതെ’ എന്ന ശാസ്ത്ര വാരാഘോഷത്തിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. പ്രൊഫ.കെ.പാപ്പുട്ടി, ജി.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, ശശിധരൻ മങ്കത്തിൽ, കെ.എസ്.ഉദയകുമാർ എന്നിവരെയാണ്

മന്ത്രി എ.കെ.ശശീന്ദ്രൻ ഉപഹാരം നൽകി ആദരിച്ചത്. ഇപ്പോൾ യുദ്ധത്തിൽ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ ശാസ്ത്രത്തിൻ്റെ നേട്ടമാണ്. പക്ഷെ അത് ഉപയോഗിക്കുന്നത് മനുഷ്യരാശിയുടെ നാശത്തിനു വേണ്ടിയാണ്. 

ശാസ്ത്ര നേട്ടങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാകണമെന്ന സന്ദേശം ശാസ്ത്രലോകത്തു നിന്നു തന്നെ ഉയർന്നു വരേണ്ടതുണ്ട് -മന്ത്രി പറഞ്ഞു. നമ്മുടെ ജനതയെ ശാസ്ത്രീയ അവബോധമുള്ള സമൂഹമായി മാറ്റിയെടുക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ദുരാചാരങ്ങളുടെയും അന്തവിശ്വാസങ്ങളുടെയും തടവറയിൽ നിന്ന് ജനങ്ങളെ പുറത്തു

കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി ശാസ്ത്രത്തിൻ്റെയും സമൂഹത്തിൻ്റെയും മധ്യവർത്തിയായി പ്രവർത്തിക്കാൻ ശാസ്ത്രലോകത്തിനു കഴിയണമെന്നും- മന്ത്രി പറഞ്ഞു. സി.ഡബ്ല്യു.ആർ.ഡി.എം.എക്സിക്കുട്ടീവ് ഡയരക്ടർ മനോജ്.പി.സാമുവൽ

അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. പി. എസ്.ഹരികുമാർ, കോഴിക്കോട്ടെ കേരള സ്ക്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയരക്ടർ കല്യാൺ ചക്രവർത്തി, അമ്പിളി ജി.കെ, പ്രൊഫ.കെ.പാപ്പുട്ടി, 

ജി.എസ്.ഉണ്ണികൃഷ്ണൻ നായർ, ശശിധരൻ മങ്കത്തിൽ, കെ.എസ്.ഉദയകുമാർ എന്നിവർ സംസാരിച്ചു. വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക്  മന്ത്രി സമ്മാനങ്ങൾ നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *