സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹാത്സവത്തോടനുബന്ധിച്ച് കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ ‘വിജ്ഞാൻ സർവ്വത്ര പൂജ്യതേ’ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം ആഘോഷിക്കും. ഫിബ്രവരി 22 മുതൽ 28 വരെയാണിതെന്ന് എക്സിക്കുട്ടീവ് ഡയരക്ടർ ഡോ.മനോജ്.പി.സാമുവൽ അറിയിച്ചു. 22 ന് രാവിലെ 10.30 ന് എൻ.ഐ.ടി ഡയരക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. സി. ഡബ്ല്യു.ആർ.ഡി.എം. മുൻ എക്സിക്കുട്ടീവ് ഡയരക്ടർ ഇ.ജെ.ജെയിംസ് അധ്യക്ഷത വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ഡോ.ആർ.വി.ജി മേനോൻ,
വി.എസ്.രാമചന്ദ്രൻ, ഡോ.എ.ആർ.എസ്.മേനോൻ, പ്രൊഫ.പി.കെ.രവീന്ദ്രൻ, സി.രാധാകൃഷ്ണൻ, വർഗ്ഗീസ് സി.തോമസ്, മുരളി തുമ്മാരുകുടി, ഡോ.സി.അനന്തരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ശാസ്ത്ര പ്രദർശനം, പുസ്തക പ്രദർശനം, ശാസ്ത്രസാഹിത്യ സമ്മേളനം, ചലച്ചിത്ര പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ, ശാസ്ത്ര സംവാദം എന്നിവ ഉണ്ടാകും.
28 ന് രാവിലെ 10.00ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ശാസ്ത്ര എഴുത്തുകാരെ ചടങ്ങിൽ ആദരിക്കും പ്രൊഫ.കെ.പാപ്പുട്ടി, ഡോ.ജി.എസ് ഉണ്ണികൃഷ്ണൻ നായർ, ശശിധരൻ മങ്കത്തിൽ, ഉദയകുമാർ കെ.എസ്, വർഗ്ഗീസ് സി.തോമസ് എന്നിവരെയാണ് ആദരിക്കുന്നത്.