പി.എസ്.എൽ.വി. സി-52 വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-04നെ ഭ്രമണപഥത്തിലെത്തിച്ചു. ഫെബ്രുവരി 14-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഇതോടൊപ്പം രണ്ട് ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.

ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് പുലർ
ച്ചെ 5.59നായിരുന്നു വിക്ഷേപണം. ഇവിടെ നിന്നുള്ള എൺപതാമത്തെ വിക്ഷേപണ ദൗത്യമാണിത്. വിക്ഷേപിച്ച് 18 മിനുട്ടിനുള്ളിൽ EOS-04

ഉപഗ്രഹത്തെ 529 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. EOS-04 എന്ന ഉപഗ്രഹം ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ തയ്യാറാക്കിയതാണ്. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിന്റെ ഈർപ്പം, ഹൈഡ്രോളജി, വെള്ളപ്പൊക്ക മാപ്പിംഗ് എന്നിവയ്ക്കാക്കായി എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകല്പന ചെയ്ത റഡാർ ഇമേജിംഗ് ഉപഗ്രഹമാണിത്. ഏകദേശം 1710 കിലോഗ്രാം ഭാരമുള്ള ഇതിന് പത്ത് വർഷത്തെ ദൗത്യ ആയുസ്സുമുണ്ട്.

തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഐഐഎസ്‌ടി) വിദ്യാർത്ഥികൾ മറ്റ് അന്താരാഷ്ട്ര സർവ്വകലാശാലകളുടെ സഹകരണത്തോടെ നിർമ്മിച്ച ചെറിയ ഒരു ഉപഗ്രഹവും (INSPIREsat-1) വിക്ഷേപിച്ചതിൽപ്പെടുന്നു. പ്രധാനമായും കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്. മറ്റൊരു ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ സാറ്റലൈറ്റായ INS-2TD ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരംഭമാണ്.

ദൗത്യത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അഭിനന്ദിച്ചു.

Photo:ISRO

Leave a Reply

Your email address will not be published. Required fields are marked *