ഗുരുവായൂർ ഇന്ദ്രസെൻ ആരോഗ്യവാൻ; വിദഗ്ധ സമിതി പരിശോധിച്ചു

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആന ഇന്ദ്ര സെൻ ആരോഗ്യവാനാണെന്ന് വിദഗ്ധ സമിതി. സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം ആനയെ പരിശോധിച്ചു. ആനയുടെ പല്ലുകൾക്ക് തേയ്മാനം ഉള്ളതായി പരിശോധനയിൽ കണ്ടു. ചവച്ചരയ്ക്കാൻ പ്രയാസമുള്ളത് പരിഗണിച്ച് ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ നിറഞ്ഞ ഭക്ഷണക്രമം സമിതി നിർദ്ദേശിച്ചു.

ആനയുടെ രക്തം, എരണ്ടം എന്നിവയുടെ ലാബോറട്ടറി പരിശോധനയിൽ ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും 

ആനയുടെ നടപ്പും ചലനങ്ങളും ആരോഗ്യാവസ്ഥ വെളിവാക്കുന്നതാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. പ്രതിവാര ആരോഗ്യ പരിശോധന നടത്താനും തീരുമാനിച്ചു.

ആരോഗ്യ വിദഗ്ധ സമിതി അംഗങ്ങളായ ഡോ.രാജീവ് ( പ്രൊഫസർ, വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശൂർ) ഡോ.വിവേക്, ആയൂർവേദ
ചികിത്സാ വിദഗ്ധൻ ദേവൻ നമ്പൂതിരി ,ദേവസ്വം വെറ്ററിനറി സർജൻമാരായ ഡോ. ചാരുജിത്ത്, ഡോ.പ്രശാന്ത് എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്ത് ചികിത്സാ, ഭക്ഷണക്രമങ്ങൾ നിശ്ചയിച്ചു

Leave a Reply

Your email address will not be published. Required fields are marked *