ഗുരുവായൂരിൽ വഴിപാടായി ലഭിച്ച സാധനങ്ങൾ സ്വന്തമാക്കാം
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച സാധങ്ങൾ സ്വന്തമാക്കാൻ ഭക്തർക്ക് അവസരം. ദേവസ്വം നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുത്ത് ഇഷ്ട സാധനങ്ങൾ ലേലം വിളിച്ചെടുക്കാം. ദേവസ്വം വാർഷിക പൊതുലേലം ജനുവരി 10 തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ തെക്കേ നടയിലെ പുതിയ നടപ്പന്തലിൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കളഞ്ഞുകിട്ടിയതുമായ സാധനങ്ങൾ, കേടായ വിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, അലുമിനിയം/ഇലക്ടിക് ഉപകരണങ്ങൾ, കടലാസ്, ഫർണ്ണീച്ചർ, മറ്റു സാധനങൾ തുടങ്ങിയവയെല്ലാം ലേലം ചെയ്യും.
ലേലത്തിൽ പങ്കെടുക്കാൻ നിരത ദ്രവ്യമായി അയ്യായിരം രൂപ ലേലത്തിന് മുൻപായി ലേല ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം. നിരതദ്രവ്യ സംഖ്യ ലേലം കഴിഞ്ഞാൽ തിരികെ നൽകും. ലേലത്തിൽ വിളിച്ചെടുക്കുന്ന വസ്തുക്കൾ തുക അടച്ച് അപ്പോൾ തന്നെ കൊണ്ടു പോകണം. നികുതി ബാധകമായ ഇനങ്ങൾക്ക് നികുതി ഉൾപ്പെടെയുള്ള തുക അടക്കണം. വാച്ചുകൾ തുടങ്ങിയ ചെറിയ ഇനങ്ങൾക്ക് വില അപ്പോൾ തന്നെ അടക്കുന്നവർക്ക് നിരത ദ്രവ്യം വേണ്ട. കൂടുതൽ വിവരങ്ങൾ ദേവസ്വം പർച്ചേസ് വിഭാഗത്തിൽ നിന്ന് അറിയാം. ഫോൺ – 0487-2556335 എക്സ്റ്റൻഷൻ നമ്പർ-2 30,231,236