ഇലഞ്ഞിപ്പൂമണമൊഴുകി വന്ന നാലുകെട്ടിലെ രാത്രികൾ

കെ.കെ.മേനോൻ

ഞങ്ങളുടെ പഴയ തറവാട് മൂന്നര പതിറ്റാണ്ട് മുമ്പ് പൊളിച്ചുമാറ്റി അച്ഛൻ പുതിയ വീട് നിർമ്മിച്ചു. വളരെ വേദനയോടെ മാത്രമേ എനിക്കിപ്പോഴും അതേക്കുറിച്ച് ഓർമ്മിക്കാൻ സാധിക്കൂ. അവിസ്മരണീയമായ ബാല്യകാലങ്ങൾ… എന്റെ എല്ലാ വികൃതികൾക്കും സാക്ഷ്യം വഹിച്ച നടുമുറ്റം, അകത്തളങ്ങൾ, ഇടനാഴികൾ… അങ്ങനെ ആ നാലുകെട്ട് ഓർമ്മയായി കഴിഞ്ഞപ്പോൾ അച്ഛൻ്റെ അമ്മയുടെ അലമാരയ്ക്കകത്ത് സൂക്ഷിച്ചു വെച്ച് ആരും കാണാതെ എനിക്ക് നൽകിയിരുന്ന മധുരപലഹാരങ്ങളുടെ മാധുര്യം, അച്ഛമ്മയുടെ ഓർമ്മകൾക്കൊപ്പം ഇന്നും സജീവമാണ്. നിറവാർന്ന ഓർമ്മകളുടെ വർണ്ണ ചിത്രങ്ങൾ….. ആ വസന്ത കാലങ്ങളുടെ മായാത്ത ഓർമ്മകൾ…

കോളേജ് വിദ്യാഭ്യാസ കാലങ്ങളിൽ പഠിക്കുന്നതിനായി ഞാൻ രാത്രികാലങ്ങൾ ഞങ്ങളുടെ വീടിന്റെ മുൻവശത്തുള്ള പത്തായപ്പുരയിലായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. വളരെ വലിയ

പത്തായപ്പുര. പണ്ടുകാലങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ നെല്ല് സൂക്ഷിക്കുന്ന വലിയ പത്തായം താഴെ. മുകളിൽ വിശാലമായ കിടപ്പുമുറികൾ. വളരെ മനോഹരമായ അന്തരീക്ഷം പ്രദാനം ചെയ്തിരുന്ന മുറികൾ. ജനാലകൾ തുറന്നു വെച്ചാൽ കുറച്ചകലെ മെയിൻ റോഡ്. റോഡരികിൽ രണ്ട് വലിയ പേരാലുകൾ, പിന്നെയും കുറച്ചു മാറി ഞങ്ങളുടെ തറവാട്ട് മുറ്റത്തുള്ള വലിയ പാലമരം, പാമ്പിൻ കാവ്….. അങ്ങനെ ഭരതന്റെയോ പത്മരാജന്റെയോ ചിത്രങ്ങളിലെ പോലെയുള്ള ഒരു അന്തരീക്ഷം. എല്ലാം തെളിവാർന്ന ഓർമ്മകൾ…

യൗവ്വനത്തിന്റെ നിറവിൽ മനസ്സിൽ വന്നു പോയിരുന്ന നിരവധി മുഖങ്ങൾ. ഏകാന്തമായ രാത്രികളിൽ, പാലപ്പൂവിന്റെ മണം അലയടിച്ച്‌
മനസ്സിനെ മത്തുപിടിപ്പിക്കുന്ന രാത്രികളിൽ, നിത്യകാമുകിക്കായുള്ള കാത്തിരിപ്പ്… അവളുടെ കാൽ ചിലങ്കകളുടെ ധ്വനികൾ പിന്തുടർന്നു പോയി പാല മരത്തിൻ ചുവട്ടിൽ കാത്തുനിന്നപ്പോൾ… ആരോ വന്ന് തട്ടിയുണർത്തിയ പോലെ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്ന രാത്രികൾ… പ്രണയത്തിന്റെയും, കാമമോഹ സങ്കൽപ്പങ്ങളുടെയും ഗന്ധം

ഉണർത്തിയ രാത്രികൾ… കാമുകിയുടെ സന്ദേശവുമായി വരുന്ന രാക്കിളിക്കായുള്ള കാത്തിരിപ്പിന്റെ രാത്രികൾ…. നിലാവുള്ള രാത്രികൾ പുലരാതിരിക്കാനായി ശിവനെ പ്രാർത്ഥിച്ച രാത്രികൾ…. ഇന്ദ്രവല്ലരി പൂച്ചൂടി വന്ന ഹേമന്തരാത്രികൾ.. ഇലഞ്ഞിപ്പൂമണമൊഴുകി വന്ന രാത്രികൾ… അങ്ങനെ എന്തു പറഞ്ഞാലും എത്ര പറഞ്ഞാലും തീരാത്ത അനുഭൂതി പകർന്ന സുവർണ്ണ രാത്രികൾ…

എല്ലാത്തിനും മൂകസാക്ഷികളായി നോക്കി നിന്നിരുന്ന പത്തായപ്പുരയും പാല മരവും പേരാലും പാമ്പിൻ കാവും… അതിരാവിലെ മൂന്നു മണിയോടുകൂടി കേട്ടിരുന്ന മധ്യമാവതി രാഗം… വേനൽക്കാല പൂരങ്ങളുടെ കാലത്ത് ദൂരെയേതോ ഭഗവതി ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ച് നടന്നിരുന്ന കഥകളിയിലെ അരങ്ങിൽ നിന്നുയരുന്ന പദം.. നളചരിതം മൂന്നാം ദിവസത്തിൽ നിന്നുള്ള രംഗം.. മധ്യമാവതി രാഗത്തിൽ. നളനെ വിട്ടു പിരിയേണ്ടി വന്ന ദമയന്തിയുടെ ദുഃഖം, വീണ്ടും കണ്ടുമുട്ടാനായുള്ള സുദീർഘമായ കാത്തിരിപ്പ് – മലയാളസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രണയകാവ്യം, നളചരിതം. ഉണ്ണായിവാരിയരുടെ കാലത്തിന് അതീതമായ അമൂല്യ

സൃഷ്ടി. പ്രണയം എന്ന വികാരത്തെ നമ്മൾ കാണാത്ത, സങ്കല്പിക്കാത്ത വർണ്ണചിത്രങ്ങളെ കൊണ്ട് അലങ്കരിച്ച കവിശ്രേഷ്ഠൻ. പൂരക്കാലത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ ദൂരെ നിന്നും കേൾക്കാറുള്ള തായമ്പക. തായമ്പക ആചാര്യൻ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ കൂറു കൊട്ടിക്കയറി ഇരുകിടയും കലാശവും കഴിയുമ്പോഴേക്കും നിദ്രാ ദേവിയുടെ അനുഗ്രഹത്തിനായി അക്ഷമയായി കാത്തുനിന്ന കൺപോളകൾ താനേ അടഞ്ഞു സുഖനിദ്രയിലേക്ക് വഴുതി പോവുകയും ചെയ്യാറുണ്ട്.

ചിത്രങ്ങള്‍: ഷൈജു അഴീക്കോട്‌

37 thoughts on “ഇലഞ്ഞിപ്പൂമണമൊഴുകി വന്ന നാലുകെട്ടിലെ രാത്രികൾ

  1. മധുരമാം ഓർമകളെ വളരെ ഭംഗിയായി താലോലിച്ചു എഴുതിയിരിക്കുന്നു. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ വേദനകളെല്ലാം മറന്ന് സുഖമുള്ള അനുഭൂതി…. വളരെ നന്നായിട്ടുണ്ട്. എന്നും എപ്പോഴും നന്മകൾ നേരുന്നു. 👍👍👌🏻

    1. വളരെ വിലയേറിയ അഭിപ്രായങ്ങൾക്ക്നന്ദി പ റയുന്നു. ലേഖനം വായിച്ചപ്പോൾ അത് താങ്കളുടെ മനസ്സിന് പകർന്നു തന്ന അനുഭൂതി തന്നെയാണ് എന്റെ സംതൃപ്തിയും സന്തോഷവും.

  2. Very well written! Vivid description of a bygone era … my mind conjured up the images and ‘evideyo oru’ nostalgia… The illustrations effectively extracted the serenity of the bhagavathy temple and the nalu kettu…Good read!

    1. I’m delighted to note your comments which is a true reflection of your thoughts about those times! I’m glad that you were able to relate to the narrative! Thank you for the compliments.

  3. “Sometimes we don’t realize how beautiful the good old days were until they’re gone” (from internet)
    എത്ര പ്രസക്തമായ വാചകം… ഓർമ്മകൾ വാക്കുകളായി പൂത്തുനിൽക്കുന്നു, അങ്ങയുടെ എഴുത്തിൽ. എല്ലാ ആശസകളും നേരുന്നു.

    1. ഓർമ്മകൾ പുരാതന വസ്തുക്കൾ പോലെയാണ്. പഴക്കം കൂടുമ്പോൾ അതിന്റെ വിലയും കൂടുന്നു. ജീവിതത്തിൽ എല്ലാം താത്ക്കാലികമാണ്, പക്ഷെ ഓർമ്മകൾ അനശ്വരങ്ങൾ ആണ്. അവക്കു മാറ്റമില്ല, അവ മരിക്കുന്നില്ല. ആശംസകൾക്ക് വളരെ നന്ദി.

  4. എത്ര മനോഹരമായാണ് ആ ഓർമ്മകൾ എഴുതിയിരിക്കുന്നത്… തറവാടും, പത്തായപ്പുരയും, സർപ്പകാവും, ഉത്സവരാവുമൊക്കെ മുന്നിൽ കാണുന്നതുപോലെ…

    1. വായനക്കാരുടെ നല്ല പ്രതികരണങ്ങൾ ആണ് സൃഷ്ടികളെ ഇനിയും മഹത്തരമാക്കുവാൻ ലേഖകനുള്ള പ്രേരണയും പ്രചോദനവും എന്ന് ഞാൻ വിശ്വസിക്കുന്നു.
      അനുമോദനങ്ങൾക്കു നന്ദി.

  5. ഗംഭീരം ഇത്രയും ഭംഗി ആയി ഓർമ്മകൾ വർണിക്കാൻ ഉള്ള ആ കഴിവ് .രചനകൾ ഒന്നിനൊന്നു മെച്ചം
    എല്ലാ ഭാവുകങ്ങളും 🙏🏽🙏🏽🙏🏽

    1. വളരെ അമൂല്യമായ അഭിപ്രായങ്ങൾക്കു നന്ദി പറയുവാൻ വാക്കുകളില്ല.

  6. പത്തായപ്പുരയും പാമ്പിന്റെ കാവും ഇലഞ്ഞി പ്പൂമ ണം ഒഴുകി വന്ന രാത്രികളും മാധ്യമവതി രാഗത്തിന്റെ മാസ്മരികത യും എല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ

    1. പൂർണനിലാവുള്ള രാത്രിയിൽ ദൂരെ നിന്നും കെട്ടിരുന്ന മാധ്യമാവതി രാഗം മനസ്സിൽ ഉണർത്തിയ സ്പന്ദനങ്ങൾ ഇന്നും തെളിവാർന്ന ഓർമ്മകൾ തന്നെയാണ്. അഭിനന്ദനങ്ങൾക്ക് നന്ദി.

  7. മനോഹരമായ ഓർമ്മകൾ അനുഭവിക്കാനും വീണ്ടും ഓർമ്മിച്ച് ആസ്വദിക്കാനും അവസരം തന്ന ഈ സൃഷ്ടി എന്നും മനസ്സിൽ തങ്ങിനിൽക്കും…. വരണ്ണകൂട്ടുകളുടെ മായാലോകം സമ്മാനിച്ച ചിത്രകാരൻ നമ്മെ ആ ഓർമകളലേക്ക് വീണ്ടും വീണ്ടും കൊണ്ടുപോകുന്നു….
    ആശംസകൾ.. .

    1. കഴിഞ്ഞു പോയ കാലങ്ങളിലെ ഓർമകളും, കാത്തിരിക്കുന്ന നാളെയുടെ പ്രതീക്ഷകളും – അതാണല്ലോ ജീവിതം. ഓർമ്മകൾക്ക് നിറമേകുന്ന കൗമാര യൗവന കാലങ്ങൾ, ആ സുവർണ കാലങ്ങൾ സമ്മാനിച്ച കാലം മായ്ക്കാത്ത ഓർമ്മകൾ!എന്റെ ഓർമ്മചെപ്പിൽ നിന്നും പൊടി തട്ടിയെടുത്ത ചില ഓർമ്മകളുടെ ആഖ്യാനം – അതിഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്. അനുമോദനങ്ങൾക്ക് നന്ദി.

  8. പനങ്ങാട് വീട് ചെർപ്പുളശ്ശേരിയുടെ ഒരു landmark ആയിരുന്നു. മുന്നിലെ പോസ്റ്റ് ഓഫീസ്, വിജയാ ടാക്കീസ്. എല്ലാം ഓർമ്മകൾ ആയി. ആൽമരം ഇപ്പോഴും ഇല്ലേ? തികച്ചും ആസ്വദിച്ചു.
    തുടർന്നും എഴുതുക

    1. I’m glad you enjoyed reading my write-up. We’ve a lot to remember about our place and those times. But, most unfortunately, times have changed and we don’t see any of those faces now. Thank you.

  9. വളരെ മനോഹര മായ ഓർമ്മകൾ… അസ്സലായി എഴുതി 👌👌👌👌👌👍

    1. അനുമോദനങ്ങൾക്ക് വളരെ നന്ദി. എത്ര കാലം കഴിഞ്ഞാലും ഓർമകളുടെ സൗരഭ്യവും സൗന്ദര്യവും കുറയുന്നില്ല, അവ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.

    1. Thank you for appreciating my write-up. Yes, those were the best times in our lives and we still cherish those times. Memories are still fresh in our minds.

  10. മിഴിവോടെ പകർത്തിയ ഓർമ്മകൾ. പൊയ്പ്പോയ ഒരു നല്ല കാലം കൺമുന്നിൽ വരുമ്പോൾ വലിയ സന്തോഷം തന്നെ. വളരെ നന്നായിട്ടുണ്ട്. ജലച്ചായ ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു.

  11. എന്റെ ലേഖനത്തിലൂടെ കാലം മായ്ക്കാത്ത കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വന്നുവെങ്കിൽ അതെന്റെ സൃഷ്ടിക്കുള്ള ഒരു അംഗീകരമായി ഞാൻ കാണുന്നു. വളരെ നന്ദി,

  12. ‘മധുരിക്കും ഓർമ്മകളെ ‘
    അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

    1. അതെ, വർണനാതീതമായ ഓർമ്മകൾ, അവക്കു മാധുര്യം ഏറെയാണ്. ഇന്നലെകളുടെ മാധുര്യവും, സൗന്ദര്യവും നമുക്കിന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയാം. ഗതകാല സ്മരണകൾ അയവിറക്കുമ്പോൾ നമുക്കു ലഭിക്കുന്ന അനുഭൂതി വേറിട്ട അനുഭവമാണ്. പറയാനും, പങ്കുവെക്കാനും കുറെ അമൂല്യ സ്മരണകൾ നാമെല്ലാം കാത്തു സൂക്ഷിക്കുന്നു. അഭിനന്ദനങ്ങൾക്ക് വളരെ നന്ദി.

  13. നിറമുള്ള ഓർമ്മകൾ….. താങ്കളുടെ ഓരോ രചനയും നേരിട്ട് അനുഭവിക്കുന്നപോലെയാണ്….. ചിത്രങ്ങളും നന്നായിട്ടുണ്ട്…..

    1. അനുവാചകന്റെ അന്വർത്ഥമായ അഭിപ്രായങ്ങൾ ആഖ്യാതാവിന് അസീമമായ ആനന്ദം പകരുന്നവയാണ്.എല്ലാ പ്രോത്സാഹനങ്ങൾക്കും എന്റെ ആത്‍മർത്ഥമായ നന്ദി.

  14. എത്ര മനോഹരമായ കഴിഞ്ഞു പോയ കാലങ്ങൾ……. ഈ ലേഖനത്തിലൂടെ അവിടേക്കൊന്ന് മനസ്സിനെ കൊണ്ടുപോകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം….. ഇത്രയും നന്നായി അതിനെ എഴുത്തിലൂടെ ചിത്രീകരിക്കാൻ പറ്റുന്നത് നിസ്സാര കഴിവല്ല….. അഭിനന്ദനങ്ങൾ 💐എപ്പോഴും പോലെ ഷൈജുവിന്റെ ചിത്രങ്ങൾ അതി മനോഹരം 💐

    1. തനിച്ചിരിക്കുമ്പോൾ നമ്മുടെ ഏകാന്തതകളിലെ കൂട്ടാണ് ഓർമ്മകൾ. മറവി എപ്പോഴും ഓർമകളുടെ മരണമാണ്. മറക്കാത്ത ഏറ്റവും പ്രിയമുള്ള ഓർമപ്പൂക്കൾ പൂത്തുലയുമ്പോൾ അവ പകരുന്ന അതിമോദം മനസ്സിന് ഉത്കടമായ ആനന്ദം പ്രദാനം ചെയ്യുന്നു. തിരിച്ചു പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ പലതും മാറ്റി എഴുതാമായിരുന്നു എന്നിപ്പോൾ തോനുന്നു, അല്ലെ? തിരിച്ചു കിട്ടാത്ത ഭൂതകാലം തന്നെയാണ് ഏറ്റവും വലിയ നഷ്ടം. എല്ലാ ആശംസകൾക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി!!

  15. Your unimaginably descriptive, magical words gave a warm and wonderful feeling. It gave so much colour to my life past and present. When you added the few lines of movie songs to it, it took its wings to another level. First time in my life I felt sad that after I am gone will never be able to hear, read such beautiful words. It really made me sad… but in a way that made want to hear, read more like this while I still can. So please keep writing so that people like me can soak up our culture in the form of stories, poetry and memoirs. Remembering old movie songs bring so much pleasure, it’s beyond words . Once again thank you 🙏🏽 Looking forward to more of the same. All the very best

    1. Let me at the outset thank you very much for your compliments and valuable comments. Life is full of tears, smiles and memories! While tears and smiles go away, memories last forever. Some memories can never be replaced whatever happens in our present life. By remembering the past, we try to hold on to things we loved which we never wanted to lose. Im glad you could relate to the content of my write-up a d thank you again for the encouraging words.

  16. Dear KK,
    I have been repeatedly delighted to learn about you day after day when you exhibit your prowess in Malayalam literature through your ever green memoirs of childhood, bachelorhood and then our college days. Till we parted later, I never got surprized with your this kind of inner feelings or the word power. We always thought and understood you as an urbane handsome, lovebird with a rich backup. But you are much more than that.
    I really adore you as a splendid Malayalam writer who could do better. Where were you all these years?
    I really missed you a lot. Your emotional flow is fantastic and so touching that I too plunge into the almost same forgone unique world of mine.
    Great feeling but. Go ahead dear. All the best. God bless you ever…..

Leave a Reply

Your email address will not be published. Required fields are marked *