ഗ്രാമ പഞ്ചായത്ത് ഓഫീസിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവ്വഹണ നടപടികളും സേവനങ്ങളും കൂടുതൽ സുതാര്യവും സുഗമവും ആക്കുന്നതിനായുള്ള സിറ്റിസൺ പോർട്ടൽ https://citizen.lsgkerala.gov.in/ തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇനി ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത

ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോർട്ടൽ വഴി ജനങ്ങൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. ഓൺലൈനിൽ പ്രതികരണം ലഭിക്കുകയും ചെയ്യും. ജനന മരണ സാക്ഷ്യപത്രങ്ങൾ, ഫയൽ നിജസ്ഥിതി അന്വേഷണം, വസ്തു നികുതി ഇ-പെയ്മെൻ്റ്, വിവാഹ സാക്ഷ്യപത്രങ്ങൾ, കെട്ടിട നിര്‍മ്മാണപെർമിറ്റ് തുടങ്ങി പല ഓൺലൈൻ സേവനങ്ങളും പോർട്ടലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *