പൂക്കൾകൊണ്ട് 60 അടി വലുപ്പത്തില്‍ ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം

ഓണക്കാലത്ത് വർണ്ണപ്പൂക്കൾ കൊണ്ട് ശ്രീനാരായണ ഗുരുവിൻ്റെ 60 അടി വലുപ്പമുള്ള ചിത്രം. ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് എസ്. എന്‍. ഡി. പി. യോഗം കൊടുങ്ങല്ലൂർ യൂണിയനു വേണ്ടി ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് ഛായാചിത്രം രൂപപ്പെടുത്തിയത്.
ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി,  മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ്, അരളി, ചെത്തിപ്പ, വാടാമല്ലി എന്നീ പൂക്കൾ  ഉപയോഗിച്ചാണ് ചിത്രം ഉണ്ടാക്കിയത്. എട്ടു മണിക്കൂറോളം സമയം ചെലവഴിച്ച് ഒരു ടണ്‍ പൂക്കൾ കൊണ്ടാണ് ചിത്രമൊരുക്കിയത്.

ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്. കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെൻറർ ഉടമ നസീര്‍ മൂന്നു ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യം നല്‍കി. സെൻ്ററിനു മുന്നിലാണ് ഒരുപാട് പേരുടെ കൂട്ടായ്മയില്‍ ഗുരുദേവന്‍റെ ചിത്രം പിറവിയെടുത്തത്.
ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക് , സിംബാദ് , അലി എന്നിവര്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തി. പൂക്കളമൊരുക്കാന്‍ ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുന്‍, റിയാസ് ദർബാർ എന്നിവര്‍

സഹായത്തിനുണ്ടായി. എസ്. എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ്  ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം.

One thought on “പൂക്കൾകൊണ്ട് 60 അടി വലുപ്പത്തില്‍ ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം

  1. വളരെ നല്ല കാര്യം.വാർത്തയും ചിത്രങ്ങളും ഹൃദ്യം.
    എത്രയേറെ ആളുകൾ ജാതിമതഭേദമെന്യേ പങ്കാളികളായി!

Leave a Reply

Your email address will not be published. Required fields are marked *