ശ്രീറാം സാറും ടിറലും പെട്രോളജിയും

ശശിധരന്‍ മങ്കത്തില്‍

സാധാരണക്കാർക്ക് എല്ലാ പാറയും കരിങ്കല്ലാണ്. പക്ഷെ ജിയോളജിസ്റ്റ് കണ്ടാൽ ഇതിനെ തരം തിരിക്കും. വയനാട്ടിലെ അമ്പലവയലിൽ കാണുന്നത് ഗ്രാനൈറ്റ്. വടക്കൻ കേരളത്തിൽ പച്ച നിറമുള്ള ചാർണക്കൈറ്റ്, വെള്ള നിറത്തിലുള്ള സയനൈറ്റ് , തെക്കൻ കേരളത്തിൽ വെള്ള നിറമുള്ള കോണ്ടലൈറ്റ്… ഇങ്ങിനെ പലതരം കരിങ്കല്ലുണ്ട്. ഏഴിമലയിൽ ഗ്രാനൈറ്റും ഗ്രാനോഫയറുമുണ്ട്. കണ്ണൂർ ജില്ലയിലെ പെരുന്തട്ടയിൽ കാണുന്നത് അനോർത്തോസൈറ്റാണ്. നിലമ്പൂരിലെ മരുതയിൽ സ്വർണ്ണം കാണപ്പെടുന്നത് ക്വാർട്സൈറ്റിലാണ്. ഗാബ്രോ,ബസാൾട്ട് ഗ്രാനോഡയോറൈറ്റ്, ട്രാക്കൈറ്റ്, ആൻഡസൈറ്റ്…. ഇങ്ങിനെ പാറകൾ അനേകം. ഭൂമി തണുത്തുറഞ്ഞപ്പോൾ 

ചൂടിനും  മർദ്ദത്തിനു മനുസരിച്ച് പല തരം പാറകളുണ്ടായി. റെയിൽ പാളത്തിനരികിൽ കരിങ്കൽ ചീളുകൾ നിരത്തിയിരിക്കുന്നത് കാണാം. പഴയ കാലത്ത് ജിയോളജിസ്റ്റില്ലാത്തതിനാൽ റെയിൽവേ ഓഫീസിൽ കല്ല് കുപ്പിയിലിട്ട് വെക്കുമത്രെ. ഇത് കാണിച്ചാണ് കോൺട്രാക്ടർമാരോട് കല്ല് കൊണ്ടുവരാൻ പറയുക. ഉറപ്പുള്ള  പൊടിയാത്ത കരിങ്കല്ലായിരിക്കും കുപ്പിയിൽ- റെയിൽവേയിൽ പെർമനൻ്റ് വേ ഇൻസ്പെക്ടറായിരുന്ന രാമകൃഷ്ണമ്മാമൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. കാസർകോട് ഗവ.കോളേജിൽ ജിയോളജി ബിരുദാനന്തര ബിരുദത്തിന് പാറകളെക്കുറിച്ചുള്ള പഠനമായ പെട്രോളജി പറഞ്ഞു തന്നത് പ്രൊഫ. ശ്രീറാമാണ്. എം.എസ്.സി.ക്ക് ആറുപേരാണ് വിദ്യാർത്ഥികൾ. ശ്രീറാം സാർ ക്ലാസിൽ വന്നാൽ ഉടൻ അകത്തുനിന്ന് വാതിൽ കുറ്റിയിടും. പാർട്ടിക്കാരായ കുട്ടികളുടെ ശല്യം ഒഴിവാക്കാനാണിത്. ജി.ഡബ്ലു. ടിറൽ എഴുതിയ ദി പ്രിൻസിപ്പിൾസ് ഓഫ് പെട്രോളജിയാണ് പഠിപ്പിക്കുക. take108 page of Tyrrell എന്നു പറഞ്ഞ് പാറകളെക്കുറിച്ചുള്ള

പഠിപ്പിച്ചത് മൂന്ന് പതിറ്റാണ്ടിനു ശേഷവും ഞാൻ ഓർക്കുന്നു. ചാർട്ട് ബൈഹാർട്ടാണ് സാറിന്. പക്ഷെ ഒരു കൊല്ലം പഠിച്ചിട്ടും ബൈഹാർട്ടാക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല. കാസർകോട്ടെ പ്രശസ്ത യക്ഷഗാന കലാകാരനായിരുന്ന ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ മകനാണ് ശ്രീറാം സാർ. നന്നായി യക്ഷഗാനം പാടും. അഭിനയിക്കുകയും ചെയ്യും. പല കോളേജുകളിലും പ്രിൻസിപ്പലായ ശേഷമാണ്. സാറ് വിരമിച്ചത്. പക്ഷെ രോഗം കിഴ്പ്പെടുത്തിയ അദ്ദേഹം കുറച്ചു കാലം കഴിഞ്ഞ് മരിച്ചു. ടിറൽ പുസ്തകം ജിയോളജിസ്റ്റിന്റെ ബൈബിളാണ്. യു. കെയിലെ ഗ്ലാസ്കോ സർവ്വകലാശാല പ്രൊഫസറായ ടിറൽ1926 ലാണ് ഈ പുസ്തകമെഴുതിയത്. മുമ്പ് 30 രൂപയായിരുന്നു പുസ്തകത്തിന്. ഇപ്പോൾ 210 രൂപ. പാറയിലെ ധാതുക്കളുടെ ക്രിസ്റ്റൽ രൂപങ്ങളെക്കുറിച്ച് പഠിപ്പിച്ച പ്രൊഫ. രാമ ശർമ്മയെയും സ്ട്രക്ക്ച്ചറൽ ജിയോളജി പഠിപ്പിച്ച കൃഷ്ണൻ നായർ സാറിനെയും ഓർക്കുന്നു. ഇരുവരും തിരുവനന്തപുരത്തുകാർ.

അനേകം ജിയോളജിസ്റ്റുകളെ സൃഷ്ടിച്ച അധ്യാപക ശ്രേഷ്ഠർ. ഇരുവരും നമ്മെ വിട്ടു പിരിഞ്ഞു. ഈ മൂന്ന് മാതൃകാ അധ്യാപകർക്കും കാസർകോട് ജിയോളജി വകുപ്പിൽ പൂർവ്വവിദ്ധ്യാർത്ഥികൾ ആദരം അർപ്പിച്ചിരുന്നു. പ്രൊഫ.ടി.സി മാധവപ്പണിക്കർ, എം.വിജയനുണ്ണിനമ്പ്യാർ ഐ.എ.എസ്. പ്രൊഫ.ജി.ഗോപാലകൃഷ്ണൻ എന്നിവർ ഇവരുടെ ഫോട്ടോയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഇതോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *