മഹാഭാരത പരിക്രമവും ഭാഗവത സമീക്ഷയും

ഡോ.സി.കെ.ചന്ദ്രശേഖരന്‍ നായര്‍

മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലെ പതിവു ദര്‍ശനങ്ങള്‍ക്കൊപ്പം മഹാഭാരതത്തിലെ സ്ത്രീകള്‍, കഥാവ്യതിയാനങ്ങള്‍, ഉപാഖ്യാനങ്ങള്‍, കാവ്യാത്മകത്വം തുടങ്ങി അത്രയേറെ ചര്‍ച്ച ചെയ്യപ്പെടാത്ത ചില വിഷയങ്ങളിലൂടെയുള്ള യാത്രയാണ്‌ “മഹാഭാരതപരിക്രമം”. മഹാഭാരതം ഭാരതസംസ്‌ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ വഹിച്ചപങ്കിനെ കുറിച്ചൊരു പഠനം കൂടിയാണ്‌ ആധ്യാത്മിക സാഹിത്യകാരന്‍ കൂടിയായ
ഡോ. സി.കെ. ചന്ദ്രശേഖരന്‍നായര്‍ അവതരിപ്പിക്കുന്നത്.
പുത്തേഴത്തു രാമന്‍മേനോന്റെ രാമായണസപര്യ, കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്നീ രാജവീഥികളിലൂടെ അരികുചേര്‍ന്നുള്ള ഒരു ഒറ്റയടിപ്പാതയാണ് മഹാഭാരതപരിക്രമം. എന്നാല്‍ സ്വതന്ത്രമായ ചിന്തകള്‍ അവതരിപ്പിക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടത്തിയിട്ടുമില്ല.

മഹാഭാരതമെന്ന കാവ്യം മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാടിന്റെ സാഹിത്യരചനയില്‍ വഹിച്ചപങ്കും കേരളീയഗൃഹങ്ങളില്‍ പണ്ട്‌ കൂടോത്ത്രമെടുക്കുന്നതുമായിബന്ധപ്പെട്ട് പാടാറുള്ള പാട്ട് മഹാഭാരതത്തിലെ നിഴല്‍കൂത്ത് എന്ന സാങ്കല്‍പ്പികകഥയെ ആസ്പദമായിട്ടുള്ളതാണെന്നും തുടങ്ങി ഈ ഇതിഹാസകാവ്യത്തിനു ഭാരതീയസംസ്‌ക്കാരത്തിലുള്ള സ്വാധീനത്തെകുറിച്ചു ലളിതമായി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

പ്രസാധകർ: മാതൃഭൂമി ബുക്ക്സ്:

വില 135 രൂപ

ഭാഗവതസമീക്ഷ

ശ്രീമദ്ഭാഗവതത്തിന്റെ സാരമെന്തെന്ന് ലളിതസുന്ദരമായ ഭാഷയില്‍ അനാവരണംചെയ്യുന്ന കൃതി. ഭക്തിയും യുക്തിയും കലര്‍ന്നൊരു വായന ശ്രീമദ്ഭാഗവതത്തിന് എത്രയോ ഉത്കൃഷ്ടപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ പണ്ഡിതന്‍മാരായ ആധ്യാത്മികാചാര്യന്‍മാരുടെ തലത്തില്‍നിന്ന് എഴുതപ്പെട്ടവയായിരുന്നു. എന്നാല്‍ സാധാരണക്കാരനായ ഒരു ലൗകികന്റെ തലത്തില്‍ നിന്നുകൊണ്ട് സി.കെ. ചന്ദ്രശേഖരന്‍നായര്‍ എഴുതിയ പഠനമാണ് ഭാഗവതസമീക്ഷ.
ഭാഗവതത്തിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും യുക്തികൊണ്ട് വ്യാഖ്യാനിക്കാന്‍ പറ്റുന്നുടത്ത് അങ്ങനെയും ഭക്ത്യാധിഷ്ഠിതമായവയില്‍ സാദരവും സാനുഭാവവുമായ പരിഗണനയിലൂടെയും വിലയിരുത്താനാണ് ഈ പഠനത്തില്‍ ശ്രമിച്ചിട്ടുള്ളത്.  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു ഹിന്ദുവിന്റെ സംയതമായ വീക്ഷണമാണ് ഈ ഗ്രന്ഥത്തിലുള്ളതെന്നും പുസ്തകരചയിതാവ് ആമുഖത്തില്‍ പറയുന്നു

പ്രസാധകർ: മാതൃഭൂമി ബുക്ക്സ്: വില 130 രൂപ

Leave a Reply

Your email address will not be published. Required fields are marked *