മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ

കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റെ അഭിമുഖ്യത്തിൽ മാതൃക ഔഷധ സസ്യ തോട്ടം തുടങ്ങി. കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രമുഖ നാട്ടുവൈദ്യന്മാരായ  കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ ), കാനായി നാരായണൻ വൈദ്യർ , ബാലകൃഷ്ണൻ വൈദ്യർ, പുഷ്പാംഗദൻ വൈദ്യർ, ശശിന്ദ്രൻ ഗുരുക്കൾ, ബാബു വൈദ്യർ, ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ, രാഹുൽ ഗുരുക്കൾ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് 
 
 
ഉദ്‌ഘാടനം  നടത്തി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസി.പ്രൊഫസർ ഡോ. മിരമഞ്ജുഷ എ.വി സ്വാഗതം പറഞ്ഞു.  ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. വനജ .ടി അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫ.പി.കെ രതിഷ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജഗോപാൽ, ഫാം സൂപ്രണ്ട് പി.പി. മുരളിധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു . അസി. പ്രൊഫ. രമ്യ രാജൻ . കെ നന്ദി പറഞ്ഞു.
 
 
വരും വർഷങ്ങളിൽ പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് മാതൃക ഔഷധ സസ്യ തോട്ടത്തിന്റെ ലക്ഷ്യമെന്ന് ഡോ. വനജ പറഞ്ഞു. തോട്ടം ഒരുക്കിയതിന് ശേഷം നാട്ടുവൈദ്യൻമാരുടെയും കളരി ഗുരുക്കൻമാരുടെയും നാട്ടുവൈദ്യ പരിചയപ്പെടുത്തലും നടന്നു.

One thought on “മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ

Leave a Reply

Your email address will not be published. Required fields are marked *