കാന്തന് ശേഷം ആണ്ടാളുമായി ഷെറീഫ് ഈസ

കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥ പറയുന്ന ‘ആണ്ടാൾ ‘ എന്ന സിനിമയുമായി ഷെറീഫ്  ഈസ എത്തുന്നു. ആദ്യ ചിത്രമായ ‘കാന്തൻ ദി ലവർ ഓഫ് കളർ’ എന്ന ചിത്രത്തിന് 2018 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ഷെറീഫ്. ആണ്ടാളിന്റെ പോസ്റ്റർ മമ്മൂട്ടിയും മോഹൻലാലും ടോവിനോ തോമസും സുരാജ് വെഞ്ഞാറാമൂടും അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്തു. സിനിമയുടെ ഷൂട്ടിങ്ങിന് പ്രകൃതി സുന്ദരമായ ഗവിയിലാണ് തുടക്കം .

 മറ്റു പ്രധാനപ്പെട്ട ലൊക്കേഷൻ ധനുഷ്കോടിയും ശ്രീലങ്കയുമാണ്. ആയിരത്തി എണ്ണൂറുകളിൽ ബ്രിട്ടീഷുകാർ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964 ല്‍ ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു

വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം കാട്ടിത്തരും. ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു. ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രമോദ് കൂവേരിയാണ് രചന. ഛായാഗ്രഹണം: പ്രിയന്‍. എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍: വിനു കാവനാട്ട്, നിശാന്ത് എ.വി. പ്രോ: സന്തോഷ് പ്രസാദ്, ഷാജിഅസീസ്. മ്യൂസിക്: രഞ്ജിന്‍ രാജ്, 

എഡിറ്റിംഗ്: പ്രശോഭ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: എം.ഷൈജു, പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍: കെ.ജി.ബാബു. മേക്കപ്പ്: രഞ്ജിത്ത് മണിലിപ്പറമ്പ്. ആര്‍ട്ട്: ഷെബി ഫിലിപ്പ്. ഫസ്റ്റ് അസി.ഡയരക്ടര്‍ ഷിജി.ടി.വി. സ്റ്റില്‍സ്: ടോണി മാണിപ്ലാക്കല്‍. ഡിഐ: നികേഷ് രമേഷ്. അസി.ഡയരക്ടര്‍: ശരത് കെ. ചന്ദ്രന്‍, രാജേഷ് ബാലന്‍. ആര്‍ട്ട്.അസി: ഉണ്ണികൃഷ്ണന്‍ മോറാഴ. ക്യാമറ അസി: രഞ്ജിത്ത് പുത്തലത്ത്. ഡ്രോണ്‍: പ്രതീഷ് മയ്യില്‍. ആദ്യ ചിത്രമായ കാന്തൻ ദ ലവർ ഓഫ് കളറിൽ ഒപ്പമുണ്ടായവരെ കൂടെ നിർത്തിക്കൊണ്ട് തന്നെയാണ് ഈ സിനിമയും ചെയ്യുന്നതെന്ന് ഷെരീഫ് ഈസ പറഞ്ഞു. ഡിസംമ്പറിൽ ഷൂട്ടിംഗ് പൂർത്തിയാക്കി ഏപ്രിലിൽ വിഷുവിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഷെറീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *