അന്നൂരി നെല്ല്: വനത്തിലെ അപൂർവ്വ ഔഷധം

നവര (ഞവര) നെല്ലിൻ്റെ ഔഷധഗുണം നമുക്കറിയാവുന്നതാണ്. വാതരോഗത്തിന് നവരക്കിഴി പേരുകേട്ടതാണ്. എന്നാൽ വനത്തിൽ മാത്രം കണ്ടു വരുന്ന അന്നൂരി നെല്ലിൻ്റെ ഔഷധഗുണം ആദിവാസികൾക്ക് മാത്രം അറിയുന്നതാണ്. കൊല്ലം കുളത്തൂപ്പുഴ, ശബരിമല വനമേഖലകളിൽ കാണപ്പെടുന്ന അന്നൂരി നെല്ലിനെക്കുറിച്ച് അധികം പഠനങ്ങൾ നടന്നിട്ടില്ല. നട്ടാൽ ഒരു മാസം കൊണ്ട് വിളയുന്ന
 
 
നെല്ലാണിത്. പുലർച്ചെ പൂവിട്ട് ഉച്ചയാകുമ്പോൾ ഇതിൻ്റെ കതിരിൽ പാലുറയ്ക്കും. വൈകുന്നേരത്തോടെ കട്ടിയാകുന്ന നെന്മണികൾ സന്ധ്യയോടെ  കൊഴിഞ്ഞു വീഴും. കണ്ണൂർ കാഞ്ഞിരാട്ടെ ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി ഈ നെല്ല് തൻ്റെ തോട്ടത്തിൽ വളർത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നാണ് ഷിംജിത്തിന് നെല്ല് കിട്ടിയത്. മൂന്നടി ഉയരത്തിൽ വളരുന്ന ഇതിൻ്റെ വേരിൽ നിന്ന് 
 
നെല്‍ കതിര്‍
ചെറിയ തൈകൾ പൊട്ടി മുളയ്ക്കുന്നുണ്ട്. പണ്ടുകാലത്ത് വസൂരി ശമിപ്പിക്കാൻ ഈ നെല്ല് ഓഷധമായി ഉപയോഗിച്ചിരുന്നതായി കുളത്തുപ്പുഴയിലെ ആദിവാസികൾ പറയുന്നു. പായയിൽ നെല്ലിൻ്റെ ഇല നിരത്തി വസൂരി രോഗിയെ ഇതിൽ കിടത്തുകയും ഇതിൻ്റെ അരി കഞ്ഞി വെച്ച് നൽകുകയും ചെയ്തിരുന്നുവത്രെ. ഈ നെല്ല് ഒരിടത്തും
 
അന്നൂരി നെല്ലൂമായി ഷിംജിത്ത് തില്ലങ്കേരി
കൃഷി ചെയ്യുന്നില്ല. ഉൾവനത്തിലാണ് പലയിടങ്ങളിലായി അന്നൂരി നെല്ല് കാണപ്പെടുന്നത്. പണ്ട് ഇതിന് ആവശ്യക്കാർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ആരും അന്വേഷിച്ച് വരുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. അതു കൊണ്ടു തന്നെ  വംശനാശം സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്. ഒട്ടേറെ ഔഷധ സസ്യങ്ങളുടെ ശേഖരമുള്ള ഷിംജിത്തിൻ്റെ “ജൈവം”ഫാമിൽ അപൂർവ്വ നെല്ലിനങ്ങളുടെ ശേഖരവുമുണ്ട്.

One thought on “അന്നൂരി നെല്ല്: വനത്തിലെ അപൂർവ്വ ഔഷധം

Leave a Reply

Your email address will not be published. Required fields are marked *