രമണൻ്റെ ബോൾപോയൻ്റ് പേനയിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ

അഞ്ചു രൂപയുടെ ബോൾ പോയൻറ് പേന മതി രമണന് ചിത്രം വരയ്ക്കാൻ. മണിക്കൂറുകൾ നീളുന്ന പരിശ്രമത്തിലൂടെ പേനത്തുമ്പിൽ ജീവനുള്ള ചിത്രങ്ങൾ പിറക്കും. യേശുദാസ് , കെ.എസ്.ചിത്ര , മമ്മൂട്ടി, മോഹൻലാൽ, തിലകൻ, ജഗതി, കലാഭവൻ മണി, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വരച്ച് 

രമണന്‍ വരച്ച സ്വന്തം ചിത്രം

വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് രമണൻ. കാസർകോട് ജില്ലയിലെ ചെറുവത്തൂർ തിമിരി സ്വദേശിയായ രമണൻ മൂന്ന് പതിറ്റാണ്ടായി ചിത്രകലാരംഗത്തുണ്ട്. ഇപ്പോൾ കുവൈത്തിൽ ഫ്രീലാൻസ് ചിത്രകാരനാണ്. ഓയിൽ, വാട്ടർ കളർ, അക്രിലിക്ക് തുടങ്ങി എല്ലാ മീഡിയത്തിലും ചിത്രം വരക്കുമെങ്കിലും 

 അടുത്ത കാലത്താണ് പരീക്ഷണമെന്ന നിലയിൽ പേന കൊണ്ട് പോർട്രെയിറ്റ് വരയ്ക്കാൻ  തുടങ്ങിയത്. നീല, കറുപ്പ് പേനകൾ കൊണ്ട് കടലാസിൽ തലങ്ങും വിലങ്ങും വരക്കുന്ന ശൈലിയിലാണ് ചിത്രരചന. വരകൾ കൊണ്ട് തന്നെ ഷെയ്ഡ് ചെയ്യും. അമിതാബച്ചൻ, രജനീകാന്ത്, 

 ശ്രീനിവാസൻ, പൃഥ്വിരാജ്‌ ,ദുൽക്കർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി എന്നിങ്ങനെ പലരുടേയും ചിത്രം രമണൻ്റെ ശേഖരത്തിലുണ്ട്. കളർ പെൻസിലുകൾ കൊണ്ട് തലങ്ങും വിലങ്ങും വരച്ച് ഷെയ്ഡ് ചെയ്ത ചിത്രങ്ങളുമുണ്ട്.

തിമിരി മഹാകവി  കുട്ടമത്ത് സ്മാരക ഹൈസ്ക്കൂളിലാണ് പഠിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചിത്രരചനയിൽ പല തവണ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.  കേരളോത്സവത്തിലും സമ്മാനിതനായിട്ടുണ്ട്. സ്കൂൾ പഠനം കഴിഞ്ഞ് പയ്യന്നൂർ ബ്രഷ്മാൻ സ്ക്കൂൾ ഓഫ് ആർട്സിൽ നിന്ന് കെ.ജി.സി ഡിപ്ലോമ നേടി കുറേ കാലം ചെറുവത്തൂരിൽ കമേഴ്സ്യൽ 

ആർട്ടിസ്റ്റായി പ്രവർത്തിച്ചു. “നിറം” എന്ന സ്ഥാപനവും നടത്തിയിരുന്നു. വലിയ ഹോർഡിങ്ങുകളിലും മറ്റും ചിത്രങ്ങൾ വരക്കുമായിരുന്നു. മെയ്ക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ നാട്ടിൽ ചി

ത്രകലാ ക്ലാസും നടത്തി. 13 വർഷമായി   കുവൈത്തിൽ ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. സ്ക്കൂളുകൾക്ക് ആവശ്യമുള്ള ആർട്ട് വർക്കുകളും ചുവർ ചിത്രങ്ങളും ചെയ്യുന്നുണ്ട്. ഭാര്യ ധന്യാംബിക. മകൾ നിള കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *