റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സ്‌ ഫ്ലാഗ് ഓഫ് ചെയ്തു

മൂന്നാറിന് പുതുതായി നാല് കെ.എസ്.ആർ.ടി.സി ബസ്സുകൾ- മന്ത്രി ഗണേഷ് കുമാർ

മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെ.എസ്.ആർ.ടി.സി ബസ്സുകൾ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കെ. എസ്. ആർ. ടി. സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം .

മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്സ്‌. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ബസ്സ്‌ നടത്തുക. മൂന്നാറിൻ്റെ പ്രകൃതി രമണീയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസ്സിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്.

വിദേശ സഞ്ചാരികൾക്ക് പോലും ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം -മന്ത്രി പറഞ്ഞു. അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു.  മന്ത്രിയുടെ നേതൃത്വത്തിൽ ബസ്സ്‌ ആദ്യ യാത്ര നടത്തി. മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ നിന്ന് ഗ്യാപ് റോഡ് വ്യൂപോയിൻ്റ് വരെയായിരുന്നു യാത്ര.

Leave a Reply

Your email address will not be published. Required fields are marked *