ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ ചുമർചിത്ര നവീകരണം തുടങ്ങി

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തി പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ച് നവീകരിക്കാൻ തുടങ്ങി.

ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ പ്രകൃതി വർണ്ണങ്ങളും തൂലികയും വഴിപാടായി സമർപ്പിക്കുന്ന അംഗടി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാധാ രാമന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.യു. കൃഷ്ണ കുമാറിന് ഇവ പിന്നീട് കൈമാറി. ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ച് മുതലുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം വേദ- സംസ്കാരപഠന കേന്ദ്രം ഡയറകടർ ഡോ.പി.നാരായണൻ നമ്പൂതിരി, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബുഎന്നിവര്‍ പങ്കെടുത്തു.

പി.കെ സദാനന്ദൻ, സാജു തുരുത്തിൽ, കെ. ആർ.ബാബു, കൃഷ്ണൻ മല്ലിശ്ശേരി, ബസന്ത് പെരിങ്ങോട്, അജിതൻ പുതുമന, സുരേഷ് മൂതുകുളം, സുരേഷ് കുന്നുങ്കൽ, ജയചന്ദ്രൻ വെഞ്ഞാറമ്മൂട്, പ്രിൻസ് തോന്നയ്ക്കൽ, ശ്രീകുമാർ അരൂക്കുറ്റി,രമേഷ് കോവുമ്മൽ, ഗിരീഷ് മലയമ്മ തുടങ്ങി  മുപ്പതിലേറെ ചിത്രകാരന്മാർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *