ഏൺസ്റ്റ് ആന്റ് യങ്ങിൻ്റെ ക്യാമ്പസ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി 

ഏൺസ്റ്റ് ആന്റ് യങ്ങ് കേരളത്തിൽ ആരംഭിക്കുന്ന പുതിയ ക്യാമ്പസിന്റെ പ്രവർത്തനോദ്ഘാടനം കമ്പനിയുടെ ഗ്ലോബൽ വൈസ് ചെയർമാൻ അജയ് ആനന്ദ് നിർവ്വഹിച്ചു. കൊച്ചിയിലെ പ്രസ്റ്റീജ് സൈബർ ഗ്രീൻ ടവറിൽ നാല് നിലകളിലായിട്ടാണ് ക്യാമ്പസ് തുറന്നിരിക്കുന്നത്. ഗ്ലോബൽ ഡെലിവറി ക്യാമ്പസ് സമീപഭാവിയിൽ തന്നെ വിപുലീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനിടെ കേരളത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും അഭിമാനകരമായ വാക്കുകളാണ് കമ്പനിയുടെ ഗ്ലോബൽ വൈസ് ചെയർമാൻ പങ്കുവെച്ചെതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

130 ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏൺസ്റ്റ് ആൻ്റ് യങ്ങിൻ്റെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുൾപ്പെടെ കൊച്ചിയിലുള്ള കേന്ദ്രം മുഖ്യപങ്ക് വഹിക്കും. നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ വർക്ക് ഫോഴ്സ് ഏറെ മുന്നിൽ നിൽക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പിന്നിൽ ഇതൊരു പ്രധാനഘടകമാണെന്നും വൈസ് ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *