അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു
തിരുവനന്തപുരം നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയ്യതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകൾ എന്നിവ അയക്കണം.
അവസാന തിയ്യതി ജനുവരി 15. വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക് ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043.