പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ യാത്രകൾ 8ന് തുടങ്ങും
കെ.എസ്.ആർ.ടി.സി. പയ്യന്നൂർ യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ എട്ടിന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്രയും നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും നടത്തും.14ന് അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ യാത്രയും15ന് എക്‌സ്‌പ്ലോർ കോഴിക്കോടുമാണ് ഒരുക്കിയിരിക്കുന്നത്.
22ന് വയനാട് യാത്ര, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 24, 25, 26 തീയതികളിൽ മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര, 27, 28, 29 തീയതികളിൽ ഗവി-കുമളി-അടവി-പരുന്തുംപാറ, 29 ന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി, 28 ന് വയനാട്-ജംഗിൾ സഫാരി എന്നിങ്ങനെയാണ് പാക്കേജിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8075823384, 9745534123