എഫ്.സി.ഐയിൽ നിന്ന് കെൽട്രോണിന്168 കോടിയുടെ ഓർഡർ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് കെൽട്രോണിന് 168 കോടി രൂപയുടെ ഓർഡർ. ഇന്ത്യയിലുടനീളം എഫ്‌.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിൽ സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ആൻ്റ് ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കാണ് കെൽട്രോണിന് ഓർഡർ ലഭിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ  റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ്  ഉൾപ്പെടെയുള്ള അഞ്ച് സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് ഈ ഓർഡർ നേടിയത്.

ഏകദേശം 23000 ക്യാമറ സിസ്റ്റങ്ങൾ, എൻവയോൺമെന്റൽ സെൻസറുകൾ, വീഡിയോ അനലിറ്റിക്‌സ് സോഫ്‌റ്റ്‌വെയർ, ഡിപ്പോ ലെവലിലുള്ള വ്യൂവിംഗ് സ്റ്റേഷനുകൾ, ഇൻറ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ ആൻ്റ് നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ എന്നിവയുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. കെൽട്രോൺ ആയിരിക്കും മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ. ഒമ്പത് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *