റബ്ബര്‍ബോര്‍ഡ് നഴ്സറികളില്‍ നിന്ന് തൈകള്‍ ലഭിക്കും
റബ്ബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്സറിയിലും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളിലും അംഗീകൃത റബ്ബറിനങ്ങളുടെ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 414, ആര്‍ആര്‍ഐഐ 430 ഇനങ്ങളുടെ കപ്പുതൈകളാണ് വിതരണത്തിനുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്സറിയിലോ അപേക്ഷ നല്‍കണം.
അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. www.rubberboard.org.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടുക. കോള്‍സെന്റര്‍ നമ്പര്‍: 0481 2576622.
രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാം
റബ്ബര്‍ മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2020 ജൂലൈ 8 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. ഷാജി ഫിലിപ്പ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622.
മഴക്കാലത്ത് റബ്ബര്‍ മരങ്ങളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിഞ്ഞാല്‍ വളരെ ഫലപ്രദമായി അവയെ നിയന്ത്രിക്കാന്‍ കഴിയും. രോഗങ്ങളെ യഥാസമയം തിരിച്ചറിയാനും പ്രതിവിധികള്‍ മനസ്സിലാക്കാനും വാട്സാപ്പ് (നമ്പര്‍ 9496333117), റബ്ബര്‍ ക്ലിനിക് എന്നീ സംവിധാനങ്ങളും റബ്ബര്‍ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡ് കോള്‍സെന്റര്‍ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുരേം 5.30 വരെയാണ്.