ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ 117 കോടിയുടെ ഒ.പി. കെട്ടിടം 

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ 117 കോടി രൂപയുടെ  ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.

ഏഴ് നിലകളിലായി അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റിസപ്ഷന്‍ ആൻ്റ് രജിസ്‌ട്രേഷന്‍, വെയ്റ്റിംഗ് ഏരിയ, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ഫാര്‍മസി ആൻ്റ്

ഫാര്‍മസി സ്റ്റോര്‍, എക്‌സ് റേ, സി.ടി സ്‌കാന്‍, എം.ആര്‍.ഐ. അള്‍ട്രാസൗണ്ട് റൂം, റേഡിയോളജി റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഒന്നാം നിലയില്‍ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ്, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും രണ്ടാം നിലയില്‍ ജനറല്‍ സര്‍ജറി, റസ്പിറേറ്ററി പിഎഫ്.ടി, ഇ.എന്‍.ടി, ഡെന്റല്‍ എന്നിവയും മൂന്നാം നിലയില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ഒക്ക്യൂപ്പേഷണല്‍ തെറാപ്പി, ഇസിജി റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

നാലാം നിലയില്‍ യൂറോളജി ആൻ്റ് ന്യൂറോളജി, ന്യൂറോ സര്‍ജറി ആൻ്റ് ഗ്യാസ്‌ട്രോ സര്‍ജറി, മെഡിസിന്‍ ഗ്യാസ്‌ട്രോ ആൻ്റ് മൈനര്‍ ഒ.ടി, ന്യൂറോ സര്‍ജറി ആൻ്റ് റിക്കവറി റൂം എന്നിവയും അഞ്ചാം നിലയില്‍ ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി, ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, 20 ബെഡ് ഓങ്കോളജി വാര്‍ഡ് എന്നിവയും ആറാം നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, സെമിനാര്‍ ഹാള്‍, സൂപ്രണ്ട് ഓഫീസ്, വിവിധ ലാബുകള്‍ എന്നിവയുമാണ് സജ്ജമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *