‘ആലപ്പി ഫെസ്റ്റ് 24’: വ്യവസായ പ്രദര്‍ശന മേള തുടങ്ങി
ഓണത്തോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പിന്റെയും ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പ്രദര്‍ശന വിപണന മേള ‘ആലപ്പി ഫെസ്റ്റ് 24’ തുടങ്ങി. ആലപ്പുഴ ബീച്ചില്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നവസംരംഭകരുടെ ഉള്‍പ്പെടെ ആലപ്പുഴ വ്യവസായ കേന്ദ്രത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട ഇടത്തരം സംരംഭകരുടെ 75 സ്റ്റാളുകളാണ് മേളയിലുള്ളത്.
മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കയര്‍ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി കൈകൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങളാണ് മേളയുടെ ആകര്‍ഷണം. പ്രവേശനം സൗജന്യമാണ്. മേള13ന് അവസാനിക്കും. പുതുതായി സംരംഭം ആരംഭിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക്കും മേളയിലുണ്ട്.
ചടങ്ങില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് വി.പി. മനോജ്, വ്യവസായ കേന്ദ്രം മാനേജര്‍മാരായ എസ്.സി. സോണി ഗൗതം യോഗീശ്വര്‍, എസ്. ശശികുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.