കോഴിക്കോട് ലുലു മാൾ ഉദ്ഘാടനം സെപ്റ്റംമ്പർ 9ന്
ഷോപ്പിംഗ് ലോകം കാത്തിരുന്ന കോഴിക്കോട് ലുലു മാൾ ഉദ്ഘാടനം
സെപ്‌റ്റംബർ 9 ന്. മിനി ബൈപ്പാസിൽ മാങ്കാവിലാണ് മാൾ. ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളുമായി രാവിലെ 11 മണിക്ക് ശേഷം മാൾ പൊതുജനങ്ങൾക്കായി തുറക്കും.
3.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് മൂന്നു നിലകളിലായിട്ടാണ് റീട്ടെയിൽ ഷോപ്പുകൾ.1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് ഇവിടെത്തെ മുഖ്യ ആകർഷണം. നിത്യോപയോഗ
സാധനങ്ങൾ മുതൽ പ്രീമിയം ഇറക്കുമതി സാധനങ്ങൾ വരെ ലഭ്യമാകും. അന്തർദേശീയ, ദേശീയ, പ്രാദേശിക ബ്രാൻഡുകൾക്കൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളുമായി ലുലു ഫാഷൻ സ്റ്റോർ പുതിയ അനുഭവമായിരിക്കും.
ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ ഷോപ്പിംഗ് ലോകവുമായി ലുലു കണക്ട് ഒരുങ്ങിക്കഴിഞ്ഞു. ടിസോട്ട്, സ്കെച്ചേഴ്സ്, എസ്.ഡബ്ല്യു.എ ഡയമണ്ട്സ്, യു.എസ് പോളോ, ലൂയിസ് ഫിലിപ്പ്, അലൻ സോളി, പോഷെ സലൂൺ, ലെൻസ് ആൻഡ് ഫ്രെയിംസ് എന്നിങ്ങനെ മുപ്പതിലധികം ദേശീയ, പ്രാദേശിക ബ്രാൻഡുകളുടെ ഷോറൂമുകളും ഉണ്ട്.
400 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഫുഡ് കോർട്ടും മാളിൽ ഉണ്ട്. കെ.എഫ്.സി, ചിക്കിഗ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം എൻ ഗോ, സ്റ്റാർ ബക്ക്സ് എന്നിവ ഉൾപ്പെടെ 11 വൈവിധ്യമാർന്ന ഔട്ട്‌ലെറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ആധുനിക കളികോപ്പുകളുമായി ഉല്ലാസകേന്ദ്രവും തയ്യാർ.1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.