ബെംഗളൂരു ലാൽബാഗ് മാങ്കോമേള കാണാൻ ആയിരങ്ങൾ

Bangalore Bureau

ലാൽബാഗ് മാങ്കോ മേള കാണാനും മധുരമൂറുന്ന മാങ്ങ വാങ്ങാനും ആയിരങ്ങൾ. ബെംഗളൂരു ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മെയ് 24 നാണ് പ്രദർശനവും മാങ്ങ വില്പനയും തുട ങ്ങിയത്.

കർണ്ണാടകയിലെ വിവിധ ഫാമുകളിൽ നിന്ന് കൊണ്ടുവന്ന മാങ്ങ രുചിച്ച് വാങ്ങാൻ ബാഗ്ലൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ട്. ലാൽബാഗ് കാണാൻ എത്തുന്ന വിനോദ സഞ്ചാരികളും


പ്രദർശന സ്ഥലത്തെത്തുമ്പോൾ  വൈകുന്നേരങ്ങളിൽ തിരക്ക് കൂടും. കോലാറിലെ ശ്രീനിവാസപുര താലൂക്ക്, ചിക്ക്ബല്ലാപ്പൂർ, രാമനഗര എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നുള്ള മാങ്ങയാണ് വില്പനയ്ക്കുള്ളത്.

രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവ വളങ്ങൾ മാത്രമാണ് ഇവിടത്തെ തോട്ടങ്ങളിൽ ഉപയോക്കിക്കുന്നതെന്ന് കർഷകനായ നാഗണ്ണ പറഞ്ഞു. കർണ്ണാടക ഹോർട്ടികൾച്ചർ വകുപ്പും സ്റ്റേറ്റ് മാങ്കോ ഡവലപ്പ്മെൻ്റ് ആൻ്റ് മാർക്കറ്റിംഗ് കോർപ്പറേഷനും ചേർന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ബദാമി, മല്ലിക, റാസ്പുരി, കാലാപാടി, ഷുഗർ ബേബി, ദശേരി തുടങ്ങി പലയിനം മാങ്ങ പ്രദർശനത്തിലുണ്ട്. കിലോയ്ക്ക് 100 മുതൽ150 രൂപ വരെയാണ് വില. ഒരാഴ്ചകൊണ്ട് നല്ല വില്പനയാണ് നടന്നതെന്ന് കർഷകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *