ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം നടന്നു. വേദിയിൽ ദേവസ്വം ചെയർമാൻ ദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജർസെറ്റ് അവതരിപ്പിച്ച കഥകളിയിൽ ഡോ.കലാമണ്ഡലം ഗോപി ആശാൻ നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി. ഇനി ഒൻപത് നാൾ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാർന്ന ക്ഷേത്ര കലകളുടെ സംഗമ വേദിയാകും