ഗജരത്നം ഗുരുവായൂർ പത്മനാഭന് ശ്രദ്ധാഞ്ജലി

നാലാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന്  ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഗുരുവായൂർ ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിലായിരുന്നു അനുസ്മരണ ചടങ്ങ്. 2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ ചേർന്ന്  ദീപം തെളിയിച്ചു. പത്മനാഭൻ്റ പ്രതിമയ്ക്ക് മുന്നിൽ ദേവസ്വം ചെയർമാൻ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ചെയർമാനും ഭരണ സമിതി അംഗങ്ങളും ഭക്തരും പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ദേവസ്വം കൊമ്പൻ ഗോകുലിൻ്റെ നേതൃത്വത്തിൽ ആനത്താവളത്തിലെ ഇളമുറക്കാരും പത്മനാഭന് ശ്രദ്ധാഞ്ചലി അർപ്പിച്ചു. തുമ്പികൈയുയർത്തി ഗോകുൽ പത്മനാഭൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു. ദേവസ്വം കൊമ്പന്മാരായ ഗോപീകണ്ണനും ദേവദാസും ഗജേന്ദ്രയും പിടിയാനദേവിയും പത്മനാഭന് ആദരവ് നേരാനെത്തി. പത്മനാഭൻ അനുസ്മരണ ചടങ്ങിനെത്തിയ ദേവസ്വം കരിവീരൻമാർക്ക് തണ്ണി മത്തനും പഴവും ഉൾപ്പെടെ  മധുരഫലങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *