അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം; നെഫർറ്റിറ്റി ഒരുങ്ങി
അറബിക്കടലിന്റെ മനോഹാരിത നുകർന്ന് ആടിയും പാടിയും ഉല്ലസിക്കാം. കൊച്ചിയിൽ നിന്ന് സഞ്ചാരികൾക്ക് മറക്കാനാവാത്ത യാത്ര ഒരുക്കുകയാണ് നെഫർറ്റിറ്റി ക്രൂസ് ഷിപ്പ്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സർവീസ് ആരംഭിക്കുകയാണ് കപ്പൽ. ഡ്രൈ ഡോക്ക് റിപ്പയർ വർക്കുകൾക്കായി ഗോവയിൽ ആയിരുന്ന കപ്പലിന്റെ ആദ്യ ട്രിപ്പ് ജനുവരി 13 മുതൽ കൊച്ചിയിൽ നിന്ന് ആരംഭിക്കും.
കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പൽ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ഒരുക്കുന്നത്. ഭക്ഷണവും വിനോദവും ഉൾപ്പെടെ മനോഹരമായ യാത്രയാണിത്. ഒരു മാസത്തെ ട്രിപ്പുകൾ ഇപ്പോൾ മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണ് കെ.എസ്.ഐ.എൻ.സി നൽകുന്നത്.
48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, ത്രീഡി തീയേ റ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷകമായ സൗകര്യങ്ങൾ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബർത്ത് ഡേ ഫംഗ്ഷൻ, എൻഗേജ്മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമാണ് ഈ കപ്പൽ.
വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റിയിൽ ലഭ്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9744601234,9846211144