മഹാരാജാസ് കോളേജില്‍ നാനോ സയന്‍സ് ദേശീയ സെമിനാര്‍
നാനോ സയന്‍സിലെയും നാനോ പദാര്‍ത്ഥങ്ങളിലെയും പുതിയ മുന്നേറ്റങ്ങളെ സംബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ് വകുപ്പ് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ സിമെറ്റ് കേരളയിലെ ശാസ്ത്രജ്ഞ ഡോ.ടി. രാധിക ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി.വി. സുജ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ.പൂജ സുബ്രഹ്മണ്യം, ഡോ എം.എസ്. മുരളി, ഡോ.ജോളി വി. ആന്റണി, ഫിസിക്‌സ് വകുപ്പ് മേധാവി ഡോ.ആര്‍.ശ്രീജ, ഡോ.എസ്.രേഖ എന്നിവര്‍ സംസാരിച്ചു. ഡോ. ടി.രാധിക, ഡോ.പ്രശാന്ത് രവീന്ദ്ര (പോണ്ടിച്ചേരി സര്‍വകലാശാല), ഡോ. കെ.സി വില്‍സണ്‍, ഡോ. ആര്‍. മനോജ്. ഡോ.സിന്ധു (കോഴിക്കോട് സര്‍വകലാശാല), ഡോ. പി.എം അനീഷ് (കേന്ദ്ര സര്‍വകലാശാല, കാസര്‍കോട്) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.