മിന്നലിൽ നിന്ന് രക്ഷനേടാം

ഡോ.വി.ശശികുമാർ

മഴയോടനുബന്ധിച്ച് മിന്നൽക്കാലവും തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ മരണമുണ്ടാക്കുന്ന പ്രകൃതി പ്രതിഭാസമാണ് മിന്നൽ. ലോകത്ത് പ്രതിവർഷം 24000 പേർ മിന്നലേറ്റ് മരിക്കുന്നു. കേരളത്തിൽ പ്രതിവർഷം എഴുപതിലധികം പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും പതിവാണ്.

ഡോ.വി.ശശികുമാർ
ശാസ്ത്രജ്ഞൻ, ക്ലൈമറ്റ് കേരള,
തിരുവനന്തപുരം

ശ്രദ്ധിച്ചാൽ അപകടം കുറേയൊക്കെ ഒഴിവാക്കാനാവും. മിന്നൽ അതിശക്തമായ വൈദ്യുതപ്രവാഹമാണ്. അത് വായുവിനെ അതികഠിനമായി ചൂടാക്കുന്നതിനാൽ പെട്ടെന്ന് വികസിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് ഇടി. ക്യുമുലോനിംബസ്  എന്നു വിളിക്കുന്ന മേഘത്തില്‍ നിന്നാണ് മിന്നലുണ്ടാകുന്നത്. ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ വ്യാസവും ഉപരിതലത്തില്‍ നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ പതിനാറോ പതിനേഴോ കിലോമീറ്റര്‍ വരെ ഉയരവുമുള്ള കൂറ്റന്‍ മേഘങ്ങളാണ് ക്യുമുലോനിംബസ്. ഇടിയും മിന്നലും ഉപരിതലത്തില്‍ ശക്തമായ കാറ്റുമുണ്ടാക്കുന്നതിനാല്‍ ഇത്തരം മേഘത്തെ ഇടിമേഘം അഥവാ തണ്ടര്‍സ്റ്റോം  എന്നും വിളിക്കാറുണ്ട്‌. ഭൂമിയുടെ ഉപരിതലം ചൂടാകുന്നതിലൂടെയോ പര്‍വ്വതത്തിലേക്ക് കാറ്റടിച്ചോ ധാരാളം ഈര്‍പ്പമുള്ള വായു ഉയരുമ്പോഴാണ്  ഇത്തരം മേഘങ്ങളുണ്ടാകുന്നത്. ചൂടുള്ള ഏപ്രില്‍-മെയ് മാസങ്ങളിലും തുലാവര്‍ഷക്കാലമായ ഒക്ടോബര്‍-നവംമ്പര്‍ മാസങ്ങളിലുമാണ് ഇടിമേഘങ്ങള്‍ കൂടുതൽ കാണുന്നത്. പകൽ കര ചൂടാകുമ്പോൾ ഈ ചൂടേറ്റ് കരയോട് ചേര്‍ന്നു കിടക്കുന്ന വായു ചൂടാകുകയും  ഉയരുകയും ചെയ്യുന്നു. ഇങ്ങനെ കരയുടെ മുകളിലുണ്ടാകുന്ന നേരിയ ന്യൂനമര്‍ദ്ദം കടലിനുമുകളിലെ വായുവിനെ കരയിലേക്ക് വലിക്കുന്നു. ഇതാണ് കടല്‍ക്കാറ്റ്. കേരളത്തില്‍ കടലില്‍നിന്ന് വളരെ അകലെയല്ലാതെയാണ് സഹ്യപര്‍വ്വതം. അതിനാല്‍ കടല്‍ക്കാറ്റ് സഹ്യപര്‍വ്വതത്തിന് സമീപമെത്തുകയും പര്‍വ്വതത്തില്‍ത്തട്ടി ഉയരുകയും ചെയ്യുന്നു. ഇത് കിഴക്കുഭാഗത്തായി മേഘമുണ്ടാകാന്‍ സഹായിക്കുന്നു. കടലില്‍നിന്നുവരുന്ന വായുവില്‍ ധാരാളം ഈര്‍പ്പമുള്ളതുകൊണ്ട് ക്യുമുലോനിംബസ് മേഘമുണ്ടാകാന്‍ എളുപ്പമാണ്.

ഡോ.വി.ശശികുമാർ വിദ്യാർത്ഥികളുമായി മിന്നലിനെക്കുറിച്ച്‌ സംസാരിക്കുന്നു

മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണ് മിന്നലുണ്ടാകുന്നതെന്ന തെറ്റിദ്ധാരണയുണ്ട്. കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കാനായി മേഘം  മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ല മേഘമായി നമ്മള്‍ കാണുന്നത് സൂക്ഷ്മ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതാണ്. ഇവ കൂട്ടിമുട്ടിയാല്‍ ശബ്ദമോ വെളിച്ചമോ ഉണ്ടാകില്ല എന്നു വ്യക്തമാണ്. മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ പ്രക്രിയയ്ക്കു് ചാര്‍ജ് വേര്‍തിരിയല്‍ (charge separation) എന്നു പറയുന്നു. മേഘത്തിനുള്ളിലെ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണ് മിന്നലുണ്ടാകുന്നത്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുതസ്പാര്‍ക്കാണ് അതിശക്തമായ വൈദ്യുതിയാണ് മിന്നല്‍പ്പിണറില്‍ പ്രവഹിക്കുന്നത്.

അതായത്‌ പതിനായിരക്കണക്കിന് ആംപിയര്‍. ( ഒരു ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നത് വെറും അഞ്ചോ പത്തോ ആമ്പിയര്‍ മാത്രമാണ് ). ഇത് വായുവിനെ പെട്ടെന്നു് ചൂടാക്കും. ഏതാണ്ട് മുപ്പത്തൊമ്പതിനായിരം ഡിഗ്രി സെല്‍ഷ്യസാണ് മിന്നല്‍പ്പിണരിലെ താപനില എന്നാണ് കണക്കാക്കിയിട്ടുള്ളത്. ശക്തമായ ഈ ചൂടേറ്റ് വായു പെട്ടെന്ന് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണ് ഇടിയായി നമ്മള്‍ കേള്‍ക്കുന്നത്. ഒരു സൂപ്പര്‍സോണിക് വിമാനം ശബ്ദത്തേക്കാള്‍ വേഗതയില്‍  വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഷോക്ക് വേവിന് സമാനമാണിത്. ഇടി ഇത്ര ശക്തമായ പ്രതിഭാസമായതിനാല്‍  ഒരു വ്യക്തിയില്‍നിന്ന് വളരെ അകലെയല്ലാതെ മിന്നല്‍ പതിച്ചാല്‍ അതുമൂലമുണ്ടാകുന്ന ഇടിയുടെ ആഘാതത്തിലും ആ വ്യക്തിയുടെ ചെവിക്കു പരിക്കേല്‍ക്കാം. മിന്നൽ വിമാനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാം. ഇതും മേഘത്തിനുള്ളിലെ അതിശക്തമായ ചംക്രമണവും കാരണം വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണ് പതിവ്. സംസ്ഥാനത്തെല്ലായിടത്തും ഏതാണ്ട് ഒരേ തോതില്‍ത്തന്നെ മിന്നലുണ്ടാകുന്നുണ്ടെന്നാണ് ഇതേക്കുറിച്ചുള്ള നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. പാലക്കാട്‌ ചുരത്തിന് പടിഞ്ഞാറുവശമാണ് അല്പം കുറവുള്ള പ്രദേശം. കേരളത്തില്‍ ഇടിമേഘങ്ങളുണ്ടാകാനുള്ള സാഹചര്യം ഉണ്ടാകുന്നത് കാലവര്‍ത്തിനു മുമ്പുള്ള മാസങ്ങളിലും തുലാവര്‍ഷ സമയത്തുമാണ്. അതായത്, ഏപ്രില്‍, മെയ് മാസങ്ങളിലും പിന്നെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും. ഈ നാലുമാസക്കാലത്താണ് കേരളത്തിലുണ്ടാകുന്ന മൊത്തം മിന്നലപകടങ്ങലില്‍ എഴുപതു ശതമാനവുമുണ്ടാകുന്നത്.

മാര്‍ച്ച് മാസത്തിലും കുറച്ചൊക്കെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ നാലുമാസങ്ങളിലും ഉച്ചതിരിഞ്ഞാണ്‌ കൂടുതലും അപകടങ്ങളുണ്ടാകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.  ഉച്ചതിരിഞ്ഞുള്ള സമയത്ത്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മിന്നലില്‍ നിന്ന് സ്വയം രക്ഷപ്പെടുകയും സ്വന്തം വസ്തുകവകകളെ രക്ഷിക്കുകയും ചെയ്യാം. സ്വരക്ഷയ്ക്ക് എന്തുചെയ്യണമെന്നു പരിശോധിക്കാം. ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം  തുറന്ന പ്രദേശങ്ങളൊന്നും രക്ഷയേകുന്നില്ല എന്നതാണ്. പൂര്‍ണ്ണമായി ലോഹംകൊണ്ടു നിര്‍മ്മിച്ച കാറോ ബസ്സോ പോലുള്ള വാഹനങ്ങള്‍ക്കുള്ളിലും മിന്നല്‍രക്ഷാസംവിധാനം സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഉള്ളിലുമാണ് ഏറ്റവും കൂടുതല്‍ സുരക്ഷ. കെട്ടിടത്തിനുള്ളിലാണെങ്കില്‍ ജനല്‍, വാതില്‍ തുടങ്ങിയവയ്ക്കു സമീപത്തുനിന്നും മാറിനില്‍ക്കണം. പുറമെ നിന്നു വരുന്ന വൈദ്യുത, ടെലഫോണ്‍, തുടങ്ങിയ കമ്പികളുടെ സമീപത്തുനിന്നും മാറി നില്‍ക്കാനും ശ്രദ്ധിക്കണം. പൈപ്പുവഴി വൈദ്യുതി കടന്നുവരാനിടയുള്ളതിനാല്‍ പൈപ്പുതുറക്കാന്‍ ശ്രമിക്കരുത്.  ഇടിമേഘം അടുത്തെത്തുന്ന സമയത്ത് ടെലഫോണ്‍ ഉപയോഗിക്കാതിരിക്കുക.  കമ്പിവഴി ഘടിപ്പിക്കാത്ത കോഡ്‌ലെസ്സ് ഫോണും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതുകൊണ്ട് അപകടമുണ്ടാകില്ല. ഇടിമേഘം ദൂരത്തേക്ക് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. അവസാനത്തെ ഇടിമുഴക്കവും കേട്ടതിനുശേഷം അരമണിക്കൂര്‍ നേരത്തേക്കുകൂടി ശ്രദ്ധയോടെയിരിക്കണം. അകലെ ഇടിമുഴക്കം കേള്‍ക്കുമ്പോള്‍ത്തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ  പ്ലഗ് ഊരിയിടണം. സ്വിച്ച് അണച്ചതുകൊണ്ടു മാത്രം പ്രയോജനമില്ല. ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം യാതൊരു രക്ഷയും നല്‍കുന്നില്ല. എന്നാല്‍,  ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തികളോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അത് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ രക്ഷിക്കുകയും ചെയ്യും. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കുറച്ചൊക്കെ രക്ഷയേകും. മിന്നല്‍ച്ചാലകം (Lightning conductor) എന്ന സുരക്ഷാസംവിധാനം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുമുണ്ട്. കുന്നുകള്‍, ടെറസ്സുകള്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങള്‍, മൈതാനങ്ങൾ  തുടങ്ങിയ തുറന്ന ഇടങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇടിമിന്നലുള്ള സമയത്ത് പുറമെ പെട്ടുപോയാല്‍ മിന്നല്‍രക്ഷാസംവിധാനം സ്ഥാപിച്ചിട്ടുള്ള ഒരു കെട്ടിടത്തിലേക്ക് കഴിവതും വേഗം നീങ്ങുന്നതാണ്  ഉചിതം. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നത് തികച്ചും സുരക്ഷിതമാണ്. മിന്നലില്‍ നിന്നുള്ള വൈദ്യുതി പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ച് ഭൂമിയിലേക്ക് പോകും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്ത് നില്‍ക്കുന്നത് അപകടമാണ്. മൈതാനത്ത് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലോ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്.

2014ല്‍ മിന്നലേറ്റ് മരിച്ചവരില്‍ ഒരാള്‍ വള്ളത്തിലിരുന്ന്‌ മീന്‍പിടിക്കുകയായിരുന്നു എന്നോര്‍ക്കുക. ഒറ്റയ്ക്ക് നില്‍ക്കുന്നതും ഉയരമുള്ള മരങ്ങളുടെ കീഴില്‍  നില്‍ക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. മഴ വരുന്നതുകണ്ട് പശുവിനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്ത്‌ മിന്നലേറ്റ്‌ മരണമുണ്ടായിട്ടുണ്ട്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണ് അപകടം പലപ്പോഴുമുണ്ടാകുന്നത്. ഒരു കെട്ടിടത്തിന്റെ പുറത്ത് മിന്നലേറ്റാല്‍ അതിന് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം. സ്ഫോടനസാദ്ധ്യതയുള്ള വസ്തുക്കള്‍ കെട്ടിടത്തിലുണ്ടെങ്കില്‍  പൊട്ടിത്തെറിച്ച് നശിക്കാം. അല്ലെങ്കിൽ കെട്ടിടത്തിന് കാര്യമായ കേടുപാടുകളുണ്ടാകാം. അതുകൊണ്ട്‌ കെട്ടിടങ്ങളെ, വിശേഷിച്ച് ഉയരമുള്ള കെട്ടിടങ്ങളെ മിന്നലില്‍നിന്ന് രക്ഷിക്കേണ്ടതുണ്ട്‌‌. അതിനുപയോഗിക്കുന്ന ഒരു ഉപകരണമാണ് മിന്നല്‍ച്ചാലകം

Leave a Reply

Your email address will not be published. Required fields are marked *