പീച്ചി വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ ഒഴിവ്
തൃശ്ശൂര്‍ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബോട്ടണി/ പ്ലാന്റ് സയൻസ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് വർക്ക്, ട്രീ ബ്രീഡിങ് പ്രോഗ്രാം, കമ്പ്യൂട്ടർ ഓപ്പറേഷനിൽ (ഡാറ്റ എൻട്രി ആൻഡ് അനാലിസിസ്) എന്നിവയിലുള്ള പ്രവർത്തിപരിചയവും അഭികാമ്യം.
2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് 22000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബർ 11ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.