കഥകളി ഡിഗ്രി,പി.ജി കോഴ്സുകൾ തുടങ്ങണം- കഥകളി ആർട്ടിസ്റ്റ് അസോ.

കേരളത്തിലെ വിദ്യാലയങ്ങളിൽ കഥകളി  പാഠ്യ വിഷയമാക്കണമെന്നും മലയാളം സർവകലാശാലയിലും കാലടി സംസ്കൃത സർവകലാശാലയിലും ബി.എ, എം എ. കഥകളി കോഴ്സുകൾ തുടങ്ങണമെന്നും കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

കേരളകലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. കഥകളി കലാകാരന്മാർ ഒത്തുചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ കലാമണ്ഡലം ഗോപി പറഞ്ഞു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം മുൻ പ്രിൻസിപ്പൽ

കലാമണ്ഡലം ഉണ്ണികൃഷ്ണൻ, പന്തളം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം ഗോപാലകൃഷ്ണൻ (ആർ.എൽ.വി) ഡോ. കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി,  കുറൂർ വാസുദേവൻ നമ്പൂതിരി, ഫാക്ട് പത്മനാഭൻ, കോട്ടയ്ക്കൽ നാരായണൻ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

കലാമണ്ഡലം പ്രശാന്ത്, രഞ്ജിനി സുരേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.  പീശപ്പള്ളി രാജീവ് (പ്രസി.) പന്തളം ഉണ്ണികൃഷ്ണൻ (സെക്ര.) സുകുമാരൻ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *