എം.ടി.വാസുദേവൻ നായർക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആദരം
എം.ടി.വാസുദേവൻ നായർ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി
നവതി നിറവിലായ മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം. ക്ഷേത്ര ദർശനത്തിനെത്തിയ എം.ടി ക്ക് ശ്രീവത്സം അതിഥിമന്ദിരത്തിൽ വെച്ചായിരുന്നു ദേവസ്വത്തിൻ്റെ ആദരവ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എം.ടി.യെ പൊന്നാടയണിയിച്ച് നിലവിളക്ക് നൽകി.
ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി വിനയനും ചേർന്ന് രാധാമാധവം ചുമർ ചിത്രം എം.ടിക്ക് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ്
ബി.നായർ, വി.ജി.രവീന്ദ്രൻ എന്നിവർ എം.ടി. യെ ആദരിക്കാനെത്തി. ഗസ്റ്റ് ഹൗസ് മാനേജർ പ്രമോദ് കളരിക്കൽ, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ചുമർചിത്രം പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു.കൃഷ്ണകുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ഹെൽത്ത് സൂപ്പർവൈസർ എം.എൻ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട എം.ടി യെയും കുടുബാംഗങ്ങളെയും ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ.ജി.നാഥ് എന്നിവർ ചേർന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഭാര്യ കലാമണ്ഡലം സരസ്വതി, അനന്തരവൻ രാമകൃഷ്ണൻ എന്നിവർ എം.ടിക്കൊപ്പം ഉണ്ടായിരുന്നു