ഓണത്തെ വരവേൽക്കാൻ ഉഴവൂർ പഞ്ചായത്ത് പൂകൃഷി തുടങ്ങി

കോട്ടയത്തെ ഉഴവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂകൃഷി തുടങ്ങി. ഉഴവൂർ ടൗൺ പരിസരത്താണ് കൃഷി ആരംഭിച്ചത്. ഓണത്തിന് പൂക്കൾ പാകമാകുന്ന രീതിയിലാണ് കൃഷി തുടങ്ങിയത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വാടാമല്ലി, ബന്ദി എന്നിവയാണ് കൃഷി ചെയ്യുന്നത്.

കുടുംബശ്രീ സി.ഡി.എസ്. അധ്യക്ഷ മോളി രാജ്കുമാർ, അംഗങ്ങളായ ശോഭന മോഹനൻ, ഗീത കേശവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത ഇരുപത് സെന്റ് സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണീസ് പി.സ്റ്റീഫൻ, ബിൻസി അനിൽ, റിനി വിൽസൺ, ബിനു ജോസ്, അക്കൗണ്ടന്റ് തുഷാര ബൈജു തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *