സൗജന്യ ദ്വിവത്സര കഥകളി പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച കോഴിക്കോട് ജില്ലയിലെ ചേലിയ കഥകളി വിദ്യാലയത്തിൽ സൗജന്യ കഥകളി പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ്‌ കോഴ്സ് കാലാവധി. കഥകളി വേഷം, ചെണ്ട, സംഗീതം, ചുട്ടിയും കോപ്പും നിർമ്മാണം എന്നിങ്ങനെ കഥകളിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പഠനവും പരിശീലനവും ഉണ്ടാകും. പ്രായ പരിധി  10 വയസ്സിനു മുകളിൽ 25 വയസ്സു വരെ.

നാലു സെമസ്റ്ററുകളിലായാണ് സിലബസ്സ് വിഭജിച്ചിരിക്കുന്നത്. ഓരോ സെമസ്റ്ററിലും തിയറിയോടൊപ്പം പ്രായോഗിക കാര്യങ്ങളിലും പരീക്ഷ നടക്കും. സെമസ്റ്റർ പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കും. സെമസ്റ്റർ പരീക്ഷയിൽ പരാജയപ്പെടുന്നവർക്കായി എസ്.എ.എസ്. പരീക്ഷകൾ ഉണ്ടാവും.

ശനി, ഞായർ ദിവസങ്ങളിൽ മൂന്നു മണിക്കൂർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടു മണിക്കൂർ എന്നിങ്ങനെ ആഴ്ചയിൽ 10 മണിക്കൂറാണ് പഠന പരിശീലനം. ഒരു സെമസ്റ്ററിൽ പരീക്ഷകൾ ഉൾപ്പടെ 240 മണിക്കൂർ ക്ലാസ് ലഭിക്കുന്നതാണ്. നാലു സെമസ്റ്ററുകളിലായി 960 മണിക്കൂർ ക്ലാസുകളും  മെയ് മാസം കഥകളി പഠനശിബിരത്തിലൂടെ  40 മണിക്കൂർ ക്ലാസും ഉൾപ്പടെ രണ്ടു വർഷം 1000 മണിക്കൂർ ഒരു വിദ്യാർത്ഥിക്ക് കോഴ്സിലൂടെ പരിശീലനം ലഭിക്കും.

കോഴ്സിന് കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുണ്ട്. കാലാവധി  വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. ഈ വർഷത്തെ പുതിയ ബാച്ച് മെയ് 28 ഞായറാഴ്ച തുടങ്ങും വൈകീട്ട് നാലിന്ചേലിയ കഥകളി വിദ്യാലയത്തിൽ കോഴ്സിൻ്റെ ഉദ്ഘാടനം നടക്കും. കോഴ്സിൻ്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ മെയ് 28ന് മൂന്നു മണിക്ക് ചേലിയ കഥകളി വിദ്യാലയത്തിൽ എത്തേണ്ടതാണ്.
രക്ഷിതാക്കളുടെ സാന്നിധ്യം നിർബന്ധമാണ്. ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ: 9745866260, 9446258585

Leave a Reply

Your email address will not be published. Required fields are marked *