‘ഹരിത ചാര്‍ത്ത് ‘കര്‍ഷക സംഗമം നടത്തി
തൃശ്ശൂര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിയാസ് എന്നിവയുടെ നേതൃത്വത്തില്‍ ട്രിനിറ്റി ഹാളില്‍ ഹരിത ചാര്‍ത്ത് കര്‍ഷക സംഗമം, സെമിനാര്‍, പുരസ്ക്കാര വിതരണം, കാർഷിക പ്രദര്‍ശനം എന്നിവ നടത്തി. ഓണ്‍ലൈനില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കൃഷിയുടെ നാട്ടു പാരമ്പര്യം സംരക്ഷിക്കുകയും ശാസ്ത്രീയ കൃഷി നടത്തുകയും ചെയ്താല്‍ മാത്രമേ ഉല്‍പാദനം കൂട്ടാനാവൂ എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
മണ്ണ്, കൃഷി സെമിനാര്‍ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ടി.എന്‍ പ്രതാപന്‍ എം.പി. മുഖ്യ പ്രഭാഷണവും പുരസ്ക്കാര വിതരണവും ഇസ്രായേല്‍ സന്ദര്‍ശിച്ച കര്‍ഷകരെ ആദരിക്കലും നടത്തി. തൃശ്ശൂര്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍ എം.എ. സുധീര്‍ ബാബു സെമിനാറിൽ മോഡറേറ്ററായി. തോമസ് അനീഷ് ജോണ്‍സന്‍, യാമിനി വര്‍മ്മ ,സിന്ധു ഭാസ്ക്കര്‍, കെ.എം. സുരേഷ്ബാബു, സോജിമോന്‍, സ്റ്റീഫന്‍, ഷൗക്കത്തലി, ജിജേഷ് എന്‍, ലാലി സലീം, ബിജു ആട്ടോര്‍, ദേവകി, ശ്രീലക്ഷ്മി, സിജോപുരുഷോത്തമൻ എന്നിവര്‍ പങ്കെടുത്തു.
തേനീച്ച കര്‍ഷകന്‍ നേച്ചര്‍, സിബി പോട്ടോര്‍ , നീരജ് എം. സുധീര്‍,സ്വപ്ന പിള്ള, ബിസ്മി ബിനു, ജോര്‍ജ് തെക്കേടത്ത് എന്നിവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്കി. സമാപന സമ്മേളനവും മണ്ണകം കര്‍ഷക കൂട്ടായ്മയും വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് ട്രിനിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും കാര്‍ഷിക പ്രദര്‍ശനവും വിത്ത്, തൈ വിതരണവും നടത്തി. ഹഡ്കോ ദേശീയ പുരസ്ക്കാരം ലഭിച്ചതിന് മേയര്‍ എം.കെ വര്‍ഗീസിന് കര്‍മ്മ ശ്രേഷ്ഠ പുരസ്ക്കാരവും കാര്‍ഷിക പത്ര
പ്രവര്‍ത്തനത്തിന് എം.എസുധീര്‍ ബാബുവിന് അക്ഷരമിത്ര പുരസ്ക്കാരവും നൽകി.