ജൈവവൈവിധ്യ ദിനാചരണം: ശിൽപശാല 22 ന്

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ച്‌
മെയ് 22ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയിൽ ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ശിൽപശാല സംഘടിപ്പിക്കുന്നു. “ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക്: ജൈവവൈവിധ്യം പുനഃസ്ഥാപിക്കുക” എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന പ്രമേയം.

മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജൈവ വൈവിധ്യ ബോർഡ് തയ്യാറാക്കിയ “കാവ് ജൈവവൈവിധ്യത്തിന്റെ തുരുത്തുകൾ” എന്ന കൈപ്പുസ്തകം എൻ. കെ. അക്ബർ എം. എൽ. എ പ്രകാശനം ചെയ്യും. കാവു സംരക്ഷണത്തിനായുളള ഔഷധ സസ്യതൈകളുടെ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. കെ. ഡേവിഡ് ഉദ്ഘാടനം ചെയ്യും. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *