ഒട്ടുമ്പുറം ബീച്ചിൽ ഇനി കടലിലേക്ക് സവാരി പോകാം

കടപ്പുറത്തു നിന്ന് ഇനി കടലിലേക്ക് സവാരിയാകാം. കടലിൻ്റെ മനോഹാരിത നുകരാം. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കടലിൽ 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്ത് മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.

സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ്ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഇതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫൈബർ എച്ച്.ഡി.പി.ഇ വിദേശനിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകളുടെ മാതൃകയിൽ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിർമിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *