ഭോപ്പാൽ- ന്യൂഡൽഹി വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഭോപ്പാൽ- ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്സ് ടെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിലാണ് ചടങ്ങ് നടന്നത്. മധ്യപ്രദേശ് ഗവർണർ മങ്കു ഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മധ്യപ്രദേശിന് ലഭിക്കുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സാണിത്. ഇന്ത്യയിലെ പതിനൊന്നാമത്തേതും.
ന്യൂഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ – റാണി കമലാപതി സ്റ്റേഷനുകൾക്കിടയിൽ ഏഴര മണിക്കൂറാണ് ട്രെയിനിൻ്റെ യാത്രാ സമയം. 700 കിലോമീറ്ററാണ് ദൂരം. കന്നിയാത്രയിൽ മണിക്കൂറിൽ 160 കിലോമീറ്ററായിരുന്നു വേഗം. ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ചെയർകാറിന് 1665 രൂപയാണ് ചാർജ്. ഭക്ഷണം അടക്കമാണിത്. എക്സിക്യുട്ടീവ് ക്ലാസിൽ 3120 രൂപയാണ് ചാർജ്.