കാലാവസ്ഥാ പ്രവചന ഉപകരണങ്ങളുടെ പ്രദർശനം നടത്തി

ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയ്‌റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്‌റ്റേഷൻ എന്നിവ വിമാനത്താവള ടെർമിനൽ പരിസരത്ത് കാലാവസ്ഥാ പ്രവചന ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

കിയാൽ മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തനവും ഉപകരണങ്ങളുടെ പ്രവർത്തന രീതിയും പൊതുജനങ്ങൾക്ക് കൂടി മനസ്സിലാക്കുന്നതിനാണ് പ്രദർശനം സംഘടിപ്പിച്ചത്.ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ സയന്റിഫിക് അസിസ്റ്റന്റ് പ്രണവ് ചന്ദ്രൻ, മീറ്റിയറോളജിസ്റ്റുമാരായ രാജീവൻ, പ്രദീപ് കുമാർ, ജയേഷ്, അരുൺ, ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കുമാർ എന്നിവർ വിശദീകരിച്ചു.

എയർപോർട്ട് കാലാവസ്ഥ വിഭാഗം മീറ്റിയറോളജിസ്റ്റ് എൻ. വിനോദ് കുമാർ, കെ. ബൈജു, എയർപോർട്ട് അതോറിറ്റി കമ്മ്യൂണിക്കേഷൻ വിഭാഗം ഇൻ ചാർജ് ടി. എൻ. രാജു, എ.ടി.സി ഇൻ ചാർജ് പി. എസ് ഷമ്മി, ഇലക്ട്രിക്കൽ ഇൻ ചാർജ് ഡി.ജി.എം അബ്ദുൽസലാം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *