പൂന്താനം ജീവിതത്തിൻ്റെ ദാർശനിക സാരം വ്യക്തമാക്കി തന്നു-മന്ത്രി

ജീവിതത്തിൻ്റെ ദാർശനിക സാരം മനുഷ്യന് ലളിതമായ ഭാഷയിൽ വ്യക്തമാക്കി തന്ന കവിയാണ് പൂന്താനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ നമ്മെ പ്രചോദിപ്പിക്കുന്ന വരികളാണ് അവ. വിശ്വമാനവൻ്റെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് പൂന്താനം കവിതകൾ പങ്കിടുന്നതെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും സാഹിത്യോൽസവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേവസ്വം ചെയർമാൻ ഡോ.. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. എൻ.കെ.അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, പ്രശസ്ത കവി വി.മധുസൂദനൻ നായർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി .കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം നടത്തിയ പൂന്താനം കാവ്യോച്ചാരണ മൽസരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ മന്ത്രി ഉപഹാരങ്ങളും ക്യാഷ് അവാർഡും സമ്മാനിച്ചു.

വി. മധുസൂദനൻ നായർക്കും സി.രാധാകൃഷ്ണനും ആദരം

ഗുരുവായൂർ ദേവസ്വം പൂന്താനം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യകാരൻമാരായ സി.രാധാകൃഷ്ണനും പ്രൊഫ.വി.മധുസൂദനൻ നായർക്കും ആദരം. മന്ത്രി ഡോ.ആർ.ബിന്ദുവാണ് ഇരുവരെയും ആദരിച്ചത്. എൺപത്തിനാലാം

പിറന്നാൾ ആഘോഷിക്കുന്ന സി.രാധാകൃഷ്ണനായിരുന്നു ആദ്യ ആദരം. മന്ത്രി സി.രാധാകൃഷ്ണനെ പൊന്നാടയണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുമർചിത്രവും നൽകി. തുടർന്നായിരുന്നു പ്രൊഫ. വി. മധുസൂദനൻ നായർക്കുള്ള ആദരം. മന്ത്രിക്കുള്ള ഉപഹാരം ചടങ്ങിൽ അധ്യക്ഷനായിരുന്ന ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *