കാപ്പൊലി: പടയണി പഠന കളരി കിടങ്ങന്നൂരില്‍

കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന പടയണി പഠന കളരി കാപ്പൊലി- 23 പത്തനംതിട്ടയിലെആറന്മുള കിടങ്ങന്നൂര്‍ പള്ളിമുക്കത്ത് ദേവീക്ഷേത്രത്തില്‍ ഫെബ്രുവരി 10,11,12 തീയതികളില്‍ നടക്കും. 10ന് രാത്രി 7.30ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനാവും. 

പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പ്രസന്നകുമാര്‍ തത്വമസിയാണ് ക്യാമ്പ് നയിക്കുന്നത്. 11ന് രാവിലെ എഴു മുതല്‍ കളരി ആരംഭിക്കും. പടയണിക്കരകളിലെ തന്നെ കലാകാരന്മാർ മോഡറേറ്റര്‍മാരായിട്ടായിരിക്കു കളരിയും ചര്‍ച്ചകളും. പടയണിയിലെ ദേശഭേദങ്ങള്‍ കലാകാരന്മാര്‍ക്ക് പരിചപ്പെടുത്തും വിധമാണ് ക്യാമ്പിലെ ചര്‍ച്ചകള്‍. 
പടയണിയിലെ തപ്പുമേളം, കോലം തുള്ളല്‍, കോലമെഴുത്ത്, കോലപ്പാട്ട്, വിനോദം, അടവി തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ചകള്‍.  കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖ ഗവേഷകര്‍ പങ്കെടുക്കുന്ന സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. രാത്രി പടയണിയിലെ അപൂര്‍വമായ കോലങ്ങളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപനസഭ 12ന് വൈകുന്നേരം 3.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര കേരള ഫോക്‌ലോര്‍ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു.
 

Leave a Reply

Your email address will not be published. Required fields are marked *