കൃഷിയെഴുത്തുകാരെ അടുത്തറിയാന്‍ ‘പരിചയം’

കേരളത്തിലെ കൃഷിയെഴുത്തുകാരെ അടുത്തറിയാൻ ഇതാ ഒരു പുസ്തകം – ‘പരിചയം’. മലയാളത്തിലെ കൃഷി- പരിസ്ഥിതി എഴുത്തുകാരുടെയും മാധ്യമപ്രവർത്തകരുടെയും  കൃഷിശാസ്ത്രജ്ഞരുടെയും കൂട്ടായ്മയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള

ഫാം റൈറ്റേഴ്സ് ഫോറത്തിൻ്റെ പ്രഥമ സംരംഭമാണ് 52 എഴുത്തുകാരെ
പരിചയപ്പെടുത്തുന്ന പുസ്തകം.  കൃഷിയെഴുത്തിലും കാർഷിക ഗ്രന്ഥരചനയിലും പ്രശസ്തനായ സുരേഷ് മുതുകുളമാണ് ‘പരിചയം’ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ കൺമുന്നിലുള്ള എഴുത്തുകാരെ കഥാഖ്യാന ശൈലിയിൽ പരിചയപ്പെടുത്തുന്ന മലയാളത്തിലെ തന്നെ പ്രഥമകൃതിയാണിത്. തിരുവനന്തപരത്തെ ഫാം ഇൻഫർമേഷൻ

ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കേരള കർഷകൻ മാസികയുടെ എഡിറ്ററുമായിരുന്നു സുരേഷ് മുതുകുളം. കൃഷിയെഴുത്ത് മേഖലയ്ക്കും കാർഷിക  മാധ്യമ പ്രവർത്തനത്തിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥികൾക്കും മറ്റും ഉപയോഗപ്രദമായ പുസ്തകമാണിത്.

തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ഓഫീസിൽ കൃഷിമന്ത്രി പി.പ്രസാദ് പുസ്തകം പ്രകാശനം ചെയ്തു. ആകാശവാണി വയലും വീടും വിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് ജി. സന്തോഷ്കുമാർ പുസ്തകം സ്വീകരിച്ചു. സുരേഷ് മുതുകുളം, ഫോറം സെക്രട്ടറിയും എഫ്.ഐ.ബി യിൽ കൃഷി ഓഫീസറുമായ വിഷ്ണു.എസ്.പി, കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിനോദ്മോഹൻ എന്നിവർ പ്രകാശനത്തിൽ സംബന്ധിച്ചു. ചിത്രകാരനായ ദീപക് മൗത്താട്ടിൽ ആണ് പുസ്തകത്തിൻ്റെ പുറംചട്ട ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *