ഗുരുവായൂരിൽ വിളക്ക് ലേലത്തിലൂടെ ലഭിച്ചത് 1.32 കോടി രൂപ

ഗുരുവായൂരിൽ വിളക്ക് ലേലത്തിലൂടെ ദേവസ്വത്തിന് ലഭിച്ചത് 1.32 കോടി രൂപ. ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച വിളക്കുകളാണിത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഗുരുവായൂർ ദേവസ്വം വാർഷിക വിളക്ക് ലേലം പൂർത്തിയായി. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിൽ വിറ്റു.
1,32,10,754 രൂപയാണ് ലഭിച്ച വരുമാനം.

കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ഡിസംബർ 17 നാണ് ലേലം തുടങ്ങിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച വിളക്ക് ലേലം 29 ദിവസം നീണ്ടു. ജനുവരി 14ന് പൂർത്തിയായി. 2019 ലാണ് അവസാനമായി വിളക്ക് ലേലം നടന്നത്. അന്ന് 49.6 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. കോവിഡിനെത്തുടർന്ന് 2020, 21 വർഷങ്ങളിൽ വിളക്ക് ലേലം നടന്നിരുന്നില്ല.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ. രാധാകൃഷ്ണൻ, മാനേജർമാരായ രാധ, പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാരാണ് വിളക്ക് ലേലം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *