‘വർണ്ണച്ചിറകുകൾ’ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 20 മുതല്‍
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായി
സംഘടിപ്പിക്കുന്ന വർണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍ 22 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരി സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷമുള്ള ഫെസ്റ്റായതിനാല്‍ കുട്ടികള്‍ വലിയ സ്വീകാര്യതയോടെയാണ് ഇതിനെ സമീപിക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. ഫെസ്റ്റിന്റെ ലോഗോ ഡിസൈന്‍ ചെയ്തതും കുട്ടികള്‍ തന്നെയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ച നേടിയെടുക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഏറ്റവും മികച്ച രീതിയില്‍ ഒരുക്കുമെന്നും അതില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും ജീവിതത്തിനും സ്വപ്നത്തിനും കരുത്തേകുന്ന വര്‍ണ്ണച്ചി റകുകളാകട്ടെ ഇതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അബ്ദുള്‍ ബാരി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നിത ദാസ്, തിരുവനന്തപുരം സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ സൂപ്രണ്ട് എ. നവാബ്, പ്രോഗ്രാം ഓഫീസര്‍ എസ്. ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.