ഗുരുവായൂരിൽ നവജീവനം ഡയാലിസിസ് കേന്ദ്രം തുറന്നു

ഗുരുവായൂർ ദേവസ്വം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയ്ക്ക് പൊതുവിലും ഗുരുവായൂർ നിവാസികൾക്ക് വിശേഷിച്ചും ഏറെ ഗുണകരമായ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായാണ് നിർവ്വഹിച്ചത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവജീവനം ഡയാലിസിസ് പദ്ധതിയെപ്പറ്റി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ വിശദീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,
എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ഷിൽവ ജോഷി, ശോഭാ ഹരി നാരായണൻ, വി.ജി. രവീന്ദ്രൻ, കെ.പി.വിനയൻ എന്നിവർ സംസാരിച്ചു.

ഡയാലിസിസ് കേന്ദ്രത്തിന് സൗജന്യ സേവനം നൽകുന്ന ഡോ.ശ്യാം ശർമ്മ, അഡ്വ.ജിജോ എന്നിവരെ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ ഗോപിനാഥ്, മനോജ് ബി. നായർ, ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സ്റ്റേറ്റ് കോർഡിനേറ്റർ, അനന്തു കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *