കളഭാഭിഷേകം ദർശിക്കാൻ ഗുരുവായൂരിൽ ഭക്തജന തിരക്ക്
മണ്ഡല സമാപന ദിനമായ ചൊവ്വാഴ്ച ഗുരുവായൂരപ്പന് പുണ്യ പ്രസിദ്ധമായ കളഭാഭിഷേകം നടന്നു. കളഭാഭിഷേക നിറവിലായ ഗുരുവായൂരപ്പനെ ദർശിക്കാൻ ഭക്തജന സഹസ്രങ്ങൾ ക്ഷേത്രത്തിലെത്തി. കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹം ഭക്തർക്ക്
ഡിസംബർ 28ന് പുലർച്ചെ നിർമ്മാല്യം വരെ കണ്ട് തൊഴാം.
നിത്യവും കളഭം ചാർത്തുന്ന വിഗ്രഹത്തിൽ സുഗന്ധപൂരിതമായ കളഭം അഭിഷേകം ചെയ്യുന്ന കളഭാട്ടം ദിനം ഭക്തർക്ക് ഏറെ പ്രാധാന്യമുള്ളതാണ്. രാവിലെ കളഭാഭിഷേക ചടങ്ങിന് ഭക്തരുടെ നാമജപങ്ങളും വാദ്യഘോഷവും അകമ്പടിയായി. കളഭാട്ടം കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ്.