സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ- മന്ത്രി കെ.രാജൻ
കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരനാണ് സേതു എന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ എറണാകുളം പടിഞ്ഞാറേ കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരേസമയം രണ്ട് പ്രൊഫഷൻ ഒരുമിച്ചു കൊണ്ടുപോകാൻ ചുരുക്കം ചിലർക്കു മാത്രമേ സാ ധിക്കു. വളരെ ചെറുപ്രായത്തിൽ ജോലിയിൽ പ്രവേശിച്ച സേതു ഉന്നത പദവികളിൽ സേവനമനുഷ്ടിച്ചെങ്കിലും എഴുത്തിലും സജീവമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. രേണു രാജും മന്ത്രിക്കൊപ്പം ആദരമർപ്പിക്കാൻ എത്തിയിരുന്നു. അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും മധുരിക്കുന്ന പുരസ്ക്കാരമാണ് എഴുത്തച്ഛൻ പുരസ്ക്കാരമെന്നും പ്രഖ്യാപനം കേട്ടപ്പോൾ ഏറെ സന്തോഷമായെന്നും സേതു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ. അബൂബക്കർ, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ.രാജലക്ഷ്മി, കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് മേനാച്ചേരി, എസ്.എൻ പിള്ള, ഉമാദേവി, കെ.എം ദിനകരൻ, കമല സദാനന്ദൻ, എന്നിവർ പങ്കെടുത്തു.